കര്‍ണാടകയുടെ അഭിമാന പൊതുമേഖല സ്ഥാപനമായ മൈസൂര്‍ സാൻഡല്‍ സോപ്പിന്‍റെ വ്യാജൻ നിര്‍മിക്കുന്ന ഫാക്ടറി ഹൈദരാബാദില്‍ കണ്ടെത്തി.രണ്ട് കോടി രൂപ വിലക്ക് വിപണിയില്‍ വിറ്റഴിക്കേണ്ട സോപ്പുകള്‍ നിറച്ച പെട്ടികള്‍ ഫാക്ടറി ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തു. ഫാക്ടറി നടത്തിപ്പുകാരായ രാകേഷ് ജയിൻ, മഹാവീര്‍ ജയിൻ എന്നിവരെ അറസ്റ്റ് ചെയ്തു.150 ഗ്രാം തൂക്കമുള്ള 1800 സോപ്പുകള്‍ അടങ്ങിയ 20 പെട്ടികള്‍, 75 ഗ്രാമിന്റെ 9400 സോപ്പുകള്‍ അടങ്ങിയ 47 പെട്ടികള്‍, ഈ ഇനങ്ങള്‍ അടക്കം ചെയ്യാവുന്ന 400 പെട്ടികള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടും. കര്‍ണാടക സോപ്സ് ആന്റ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎല്‍)ചെയര്‍മാൻ കൂടിയായ വ്യവസായ മന്ത്രി എം.ബി. പാടീലിന് ലഭിച്ച രഹസ്യ വിവരമാണ് വ്യാജ ഫാക്ടറി കണ്ടെത്താൻ സഹായിച്ചത്.
മന്ത്രി വിവരം കെഎസ്ഡിഎല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പ്രശാന്തിന് കൈമാറുകയായിരുന്നു.കര്‍ണാടകയില്‍ നിന്ന് ഹൈദരാബാദിലേക്ക് മൈസൂര്‍ ചന്ദന സോപ്പ് കൂടുതലായി കൊണ്ടുപോകുന്നില്ലെങ്കിലും അവിടെ വിപണിയില്‍ സുലഭമായിരുന്നു. കെ.എസ്.ഡി.എല്‍ ജീവനക്കാര്‍ ഹൈദരാബാദില്‍ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നായി ലക്ഷം രൂപയുടെ ചന്ദന സോപ്പുകള്‍ വാങ്ങിയാണ് ഉറവിടം കണ്ടെത്തിയത്.
ഉല്‍പന്നങ്ങളുടെ വില 20 ശതമാനം കുറക്കുമെന്ന് ഐക്കിയ; ഇന്ത്യയിലും വില കുറയും
ഉല്‍പന്നങ്ങളുടെ വില 20 ശതമാനം കുറക്കുന്നത് പരിഗണിക്കുകയാണെന്ന് ആഗോള ഫര്‍ണീച്ചര്‍ ബ്രാൻഡായ ഐക്കിയ.ഇൻഡ്യയിലെ ഉപഭോക്താക്കള്‍ക്കും വിലക്കുറവ് നല്‍കുന്നത് പരിഗണനയിലാണെന്നും ഐക്കിയ അറിയിച്ചു. 250ഓളം ഉല്‍പന്നങ്ങളുടെ വില കുറക്കാനാണ് കമ്ബനിയുടെ പദ്ധതി. ആഴ്ചക്കള്‍ക്കുള്ളില്‍ വിലക്കുറവ് നിലവില്‍ വരുമെന്നാണ് സൂചന. ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതെന്ന് ഐക്കിയ ഡെപ്യൂട്ടി സി.ഇ.ഒ ജുവെൻസിയോ മാസേറ്റു പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കമ്ബനിയുടെ ഇന്ത്യയിലെ വാഗ്ദാനം ഞങ്ങള്‍ നടപ്പിലാക്കി. 10,500 കോടി നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് ഇന്ത്യക്കായി ഞങ്ങള്‍ നല്‍കിയത്. അത് നിറവേറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ഐക്കിയ അറിയിച്ചു. 50 ശതമാനം ജെൻഡര്‍ ഇക്വാലിറ്റിയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനും കമ്ബനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള സമയമായെന്നും കമ്ബനി സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യുന്ന രീതിയിലേക്ക് ഐക്കിയ ഇന്ത്യയുടെ പ്രവര്‍ത്തനം മാറ്റുമെന്നും കമ്ബനിയുടെ സി.ഇ.ഒ അറിയിച്ചു