ബെംഗളൂരു: മാണ്ഡ്യയിൽ കഴിഞ്ഞ നാലദിവസമായി കാണാതായ മാനസികവെല്ലുവിളി നേരിടുന്ന 31-കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ നാഗമംഗലയിലെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചുവരുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ രണ്ട് വര്‍ഷത്തിനുള്ളില്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സര്‍വീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.പദ്ധതിക്കായി ഭൂമി ഒരുക്കുന്ന ജോലി 270 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നത്.ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷൻ ലിമിറ്റഡ് ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും ചേര്‍ന്ന് 5,000 കോടി രൂപയും പദ്ധതിക്കായി നല്കുന്നു.2017 സെപ്തംബറില്‍ അഹമ്മദാബാദിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍. നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികള്‍ കാരണം കാലതാമസം നേരിട്ടു