Home Featured രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ യാത്ര നടത്തുക. രാവിലെ പതിനൊന്നോടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഥൗബലില്‍ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക. മല്ലികാര്‍ജുൻ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

അതേസമയം, ഇന്നലെ ചേര്‍ന്ന ഇന്ത്യ സഖ്യം യോഗത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും ചര്‍ച്ചയായി എന്ന് നേതാക്കള്‍ അറിയിച്ചു. യാത്രയുടെ ഭാഗമാകാൻ സഖ്യത്തിലെ പാര്‍ട്ടികളുടെയും ക്ഷണിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേസമയം, സഖ്യത്തിനെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. സഖ്യം വൈകാതെ പൊളിയും എന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ്

മാലദ്വീപിലേക്ക് നിര്‍ത്തിവെച്ച ബുക്കിങ്ങുകള്‍ പുനരാരംഭിക്കില്ലെന്ന് ഈസ് മൈ ട്രിപ്പ്

മാലദ്വീപിലേക്ക് നിര്‍ത്തിവെച്ച ബുക്കിങ്ങുകള്‍ പുനരാരംഭിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ ഓണ്‍ലൈൻ യാത്രാബുക്കിങ് ഏജൻസിയായ ഈസ് മൈ ട്രിപ്പ്.രണ്ടുരാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ വിനോദസഞ്ചാരത്തെ ബാധിക്കരുതെന്നും അത് ഒട്ടേറെയാളുടെ ഉപജീവനമാണെന്നും ചൂണ്ടിക്കാട്ടി മാലദ്വീപ് ടൂറിസം സംഘടനകള്‍ ഈസ് മൈ ട്രിപ്പ് മേധാവിക്ക് കത്തയച്ചിരുന്നു.എന്നാല്‍, രാജ്യത്തിന്റെ താത്പര്യമാണ് ബിസിനസ് താത്‌പര്യങ്ങളെക്കാള്‍ വലുതെന്നു ചൂണ്ടിക്കാട്ടിയാണ് ഈസ് മൈ ട്രിപ്പ് വ്യാഴാഴ്ച വീണ്ടും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയുംകുറിച്ച്‌ മാലദ്വീപിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായിട്ടാണ് ഈസ് മൈ ട്രിപ്പ് ജനുവരി എട്ടുമുതല്‍ മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group