ബെംഗളൂരു: വിധാൻ സൗധയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രമസമാധാന ചുമതലകൾക്കായി അശ്വാരൂഢ സേനയെ (മൗണ്ടഡ് പോലീസ്) തിരികെ കൊണ്ടുവന്നു. കുതിരപ്പുറത്തുകയറി പട്രോൾ നടത്തുന്ന പോലീസ് സംഘമാണിവർ.
വാരാന്ത്യങ്ങളിൽ വിധാൻ സൗധ, കബൺ പാർക്ക്, മജെസ്റ്റിക്, എം.ജി. റോഡ് എന്നിവിടങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.നിലവിലുള്ള ഹൊയ്‌സാല, ചീറ്റ പോലീസ് സംഘങ്ങളുടെ ഭാഗംതന്നെയാകും മൗണ്ടഡ് പോലീസ് സംഘം. 2017-ൽ ബെംഗളൂരു സിറ്റി പോലീസ് വാരാന്ത്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മൗണ്ടഡ് പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍; കൗണ്‍സിലിംഗിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ 65 ശതമാനം വര്‍ധന
രാജ്യത്ത് കൗണ്‍സിലിംഗിന് വിധേയരാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 65 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്.2020ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഓരോ 42 മിനിറ്റിലും ഒരു കുട്ടി സ്വയം ജീവനൊടുക്കുന്നുണ്ട്. ഒരു ദിവസം ഏകദേശം 34 കുട്ടികള്‍ ജീവനൊടുക്കുന്നു. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 2019 നും 2021 നും ഇടയില്‍ രാജ്യത്ത് 35,950 കുട്ടികളാണ് ജീവനൊടുക്കിയത്. സ്വയം ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണത്തിലും അധികമാണ് പല കാരണങ്ങള്‍ കൊണ്ടും ജീവനൊടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം.ഇതില്‍ കൂടുതലും പല മത്സര പരീക്ഷകള്‍ക്കായും മറ്റും പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം. 14 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലും കൗണ്‍സിലിംഗിന് എത്തുന്നത്.
പഠനത്തിലെ ശ്രദ്ധയില്ലായ്മ, പരീക്ഷാ പേടി, തോല്‍വിയോടുള്ള ഭയം, ആവശ്യത്തിന് പ്രചോദനം ലഭിക്കാത്ത അവസ്ഥ, ഉറക്കമില്ലായ്മ, അനാവശ്യ ചിന്തകള്‍, പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവയാണ് മിക്ക വിദ്യാര്‍ത്ഥികളെയും അലട്ടുന്ന കാര്യങ്ങളായി കൗണ്‍സിലിംഗില്‍ കണ്ടെത്തിയത്. കൂടാതെ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കുട്ടികളുടെ മാനസിക നിലയെ സ്വാധീനിക്കുന്ന ഘടകമാണ്.വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത് അവര്‍ക്ക് അനുകൂലമായ പിന്തുണയും ആവശ്യമായ മാനസിക ധൈര്യവും നല്‍കാൻ നമുക്ക് കഴിയാത്തതുകൊണ്ടാണെന്നും വിദ്യാഭ്യാസം, തൊഴില്‍, പ്രണയ ബന്ധങ്ങള്‍ എന്നിവയിലൂടെ കടന്നു പോകുന്ന രാജ്യത്തെ യുവ തലമുറക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പീക്ക് മൈൻഡ് (PeakMind) സ്ഥാപകനും സിഇഒയുമായ നീരജ് കുമാര്‍ പറഞ്ഞു.
തങ്ങളുടെ പ്രശ്നങ്ങള്‍ക്കായി ഇവര്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന രീതി കണ്ട് വരുന്നതായും ജീവിത ഘട്ടങ്ങളില്‍ പ്രയാസങ്ങള്‍ നേരിടുന്നവരെ കണ്ടെത്തി സഹായങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ ഇതിലൂടെ അവരുടെ മാനസിക നില മെച്ചപ്പെടുക മാത്രമല്ല മറിച്ച് അവരിലെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുവാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ “എവരി ചൈല്‍ഡ് മറ്റേഴ്‌സ് (Every Child Matters)” എന്ന ആപ്തവാക്യവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം UMMEED (Understand, Motivate, Manage, Empathise, Empower, Develop ) എന്ന പേരില്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന വെല്‍നസ്സ് ടീമുകള്‍ (SWT) വഴി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നല്‍കുകയാണ് ലക്ഷ്യം. ജീവിതത്തില്‍ ഉണ്ടാകുന്ന തോല്‍വികളെയും പ്രശ്നങ്ങളെയും സ്വയം പരിഹരിച്ചു മുന്നേറാൻ ഓരോ വിദ്യാര്‍ത്ഥികളെയും പ്രാപ്തമാക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.