Home Featured ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻപ്രധാന കെട്ടിടത്തിന്റെ പുനർനിർമാണം മൂന്നാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും

ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻപ്രധാന കെട്ടിടത്തിന്റെ പുനർനിർമാണം മൂന്നാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും

ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ പുനർനിർമാണപ്രവൃത്തി മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ.നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി റെയിവേ സ്‌റ്റേഷനുമുമ്പിലെ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.മൂന്നുലെയ്‌നുള്ള റോഡാണിത്. ഗതാഗതം തുടങ്ങിക്കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന പഴയറോഡിന്റെ ഒരുഭാഗം അടയ്ക്കും.നിർമാണ പ്രവൃത്തി തടസ്സമില്ലാതെ നടക്കുന്നത് ലക്ഷ്യമിട്ടാണിത്.പുതുതായി നിർമിച്ച റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടെ നിലവിലുള്ള ഗതാഗതക്കുരുക്കും പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനുമുൻവശം. ബെംഗളൂരു കോർപ്പറേഷനുമായി ചേർന്നാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ വലതുവശത്തുള്ള റെയിൽവേയുടെ സ്ഥലം ഇതിനായി വിട്ടുകൊടുത്തിരുന്നു.ബൈയ്യപ്പനഹള്ളി റെയിൽവേ സ്‌റ്റേഷനു സമാനമായി ആധുനിക രീതിയിലുള്ള റെയിൽവേ സ്‌റ്റേഷനായി കന്റോൺമെന്റിനേയും മാറ്റുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പരമ്പരാഗത വാസ്തുശിൽപ രീതിയനുസരിച്ച് നിർമിച്ച കെട്ടിടത്തിന്റെ തനിമ ചോരാതെയായിരിക്കും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.

എസ്‌കലേറ്ററുകൾ, ശീതീകരിച്ച വിശ്രമമുറികൾ, ആധുനിക രീതിയിലുള്ള ലഘുഭക്ഷണശാലകൾ, വാഹനങ്ങൾ നിർത്താനുള്ള പാർക്കിങ് സ്ഥലം തുടങ്ങിയവ റെയിൽവേ സ്റ്റേഷനിലുണ്ടാകും.നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മെട്രോ പാതയുമായി ഭാവിയിൽ റെയിൽവേ സ്‌റ്റേഷനെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.2025 ഒക്‌ടോബറിൽ പദ്ധതി പൂർത്തിയാക്കാനാണ് റെയിൽവേയുടെ ലക്ഷ്യം.

പുറപ്പെടുന്നതിന് തൊട്ടു മുമ്ബ് യാത്രക്കാരൻ കാബിൻ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി; വിമാനം വൈകിയത് ആറ് മണിക്കൂര്‍

പുറപ്പെടുന്നതിന് തൊട്ടു മുമ്ബ് യാത്രക്കാരൻ വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് വിമാനം ആറ് മണിക്കൂര്‍ വൈകി.എയര്‍ കാനഡയുടെ ദുബായ് വിമാനമാണ് വൈകിയത്. ടൊറന്റോ പീയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ കയറിയ യാത്രക്കാരൻ കാബിൻ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 20 അടി ഉയരത്തില്‍ നിന്ന് ചാടിയ ഇയാള്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പൊലീസും ആംബുലൻസും വിമാനത്താവളത്തിലേക്ക് എത്തി. യാത്രക്കാരൻ ചാടിയതിനെ തുടര്‍ന്ന് ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാൻ വൈകിയത്. 319 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നടപടിക്രമങ്ങള്‍ പാലിച്ചാണ് യാത്രക്കാരെ മുഴുവൻ വിമാനത്തില്‍ കയറ്റിയതെന്ന് എയര്‍ കാനഡ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വിമാന കമ്ബനി അറിയിച്ചു. യാത്രക്കാരൻ മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന സൂചന പൊലീസ് നല്‍കിയിട്ടുണ്ട്.നേരത്തെ 16കാരൻ കുടുംബാംഗത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് കനേഡിയൻ വിമാനം വഴിതിരിച്ച്‌ വിട്ടിരുന്നു. ജനുവരി മൂന്നിനാണ് ടൊന്റോയില്‍ നിന്നും കാല്‍ഗറിയിലേക്ക് തിരിച്ച വിമാനം വഴിതിരിച്ചു വിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group