ബംഗളൂരു: ചെറുധാന്യങ്ങളുടെ കൃഷിക്കും വിപണിക്കും പ്രോത്സാഹനമേകാൻ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേള സമാപിച്ചു.സമാപന ചടങ്ങ് കേന്ദ്ര കൃഷിക്ഷേമ മന്ത്രി അര്ജുൻ മുണ്ഡ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കൃഷിമന്ത്രി എൻ. ചലുവരായ സ്വാമി, മന്ത്രി കൃഷ്ണ ബൈരെ ഗൗഡ തുടങ്ങിയവര്‍ പങ്കെടുത്തു.പാലസ് മൈതാനത്തെ ത്രിപുര വാസിനിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന മേളയില്‍ 310 സ്റ്റാളുകളിലായി വിവിധ ജൈവ ഉല്പന്നങ്ങളും ചെറുധാന്യങ്ങളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. കര്‍ണാടകയിലെ 15 മേഖലകളില്‍നിന്നുള്ള കര്‍ഷക കൂട്ടായ്മകളുടെയും 29 കര്‍ഷക ഉല്പാദന സംഘങ്ങളുടെയും സ്റ്റാളുകള്‍ ഉണ്ടായിരുന്നു.
ആസ്ത്രേലിയ, യു.എ.ഇ, സെനിയ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറൻസില്‍ പങ്കെടുത്തു. ഓര്‍ഗാനിക്സ് ആൻഡ് മില്ലറ്റ് വിഭാഗത്തിലെ 35 സ്റ്റാര്‍ട്ടപ് കമ്ബനികളും ഭക്ഷ്യ സംസ്കരണ മേഖലയിലെ 20 കമ്ബനികളും പങ്കെടുത്തു. രുചി വൈവിധ്യങ്ങളൊരുക്കി 20 ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിരുന്നു.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കാൻ തീരുമാനം; ധനവകുപ്പ് ഉത്തരവിറക്കി
അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കും.കെ.എസ്.ആര് ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. ഇത് വേണമെന്ന ശിപാര്‍ശ പരിഗണിച്ചാണ് നടപടി.77200-140500ഉം അതിന് മുകളിലും ശമ്ബള സ്കെയില്‍ ഉള്ളവര്‍ക്ക് വന്ദേഭാരതിന്റെ എക്സിക്യൂട്ടിവ് ചെയറില്‍ യാത്രബത്ത അനുവദിക്കും. 77200-140500ന് താഴെയുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്ക് ചെയര്‍കാറിലും യാത്ര നടത്താം.വന്ദേഭാരത് യാത്രയുടെ ഭാഗമായി വരുന്ന കാറ്ററിങ് ചാര്‍ജ്, ഇൻഷുറൻസ് പ്രീമിയം എന്നിവ അനുവദനീയമല്ല. യാത്ര ടിക്കറ്റുകളുടെ അസല്‍ ബില്ലിനൊപ്പം സമര്‍പ്പിക്കണമെന്നും ധന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.