ബെംഗളൂരു : കുമാരകൃപ റോഡിലെചിത്രകലാപരിഷത്തിൽ ഞായറാഴ്ച നടക്കുന്ന ചിത്രസന്തേ ചിത്രപ്രദർശനം കാണനെത്തുന്നവരുടെ സൗകര്യത്തിന് പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് ബി.എം.ടി.സി.രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സർവീസുകൾ. മജസ്റ്റിക് കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ആരംഭിച്ച് സെൻട്രൽ ടാക്കീസ്, ആനന്ദ്റാവു സർക്കിൾ, ശിവാനന്ദ സ്റ്റോഴ്സ് വഴി വിധാൻസൗധയിലെത്തുന്നതാണ് ഒരു റൂട്ട്.മന്ത്രിമാൾ മെട്രോ സ്റ്റേഷനിൽനിന്ന് സെൻട്രൽ ടാക്കീസ്, ആനന്ദ്റാവു സർക്കിൾ, ശിവാനന്ദ സ്റ്റോഴ്സ് വഴി വിധാൻസൗധയിലെത്തുന്നതാണ് രണ്ടാമത്തെ റൂട്ട്.രണ്ടു റൂട്ടിലും നാല് ബസുകൾ വീതമുണ്ടാകും. പത്ത് മിനിറ്റിന്റെ ഇടവേളയിൽ രണ്ടുറൂട്ടിലേക്കും ബസുകളുണ്ടാകും.
ഇനി സൈബര്‍ കളികള്‍ സൂക്ഷിച്ച്; സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പ്രത്യേക ഡിവിഷൻ
സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് കേരളാ പോലീസ്. ദിനംപ്രതി സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വൻ വര്‍ധനയാണ് ഉണ്ടാകുന്നത്.ഇതിന് തടയിടാനാണ് കേരളാ പോലീസിന്റെ നിര്‍ണായക തീരുമാനം. രണ്ട് എസ്പിമാര്, രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷനാണ് പോലീസ് രൂപം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ സെബര്‍ കുറ്റകൃത്യങ്ങളും ഇനി പ്രത്യേക സിവിഷനിലെ ഉദ്യോഗസ്ഥരായിരിക്കും അന്വേഷിക്കുക. സൈബര്‍ സ്റ്റേഷനുകള്‍ ഇനി സൈബര്‍ ഡിവിഷന് കീഴിലേയ്ക്ക് മാറ്റാനാണ് തീരുമാനം.സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ഈ മേഖലയില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരില്ല എന്നതടക്കം വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായാണ് പോലീസിന്റെ പുതിയ നീക്കം