ബെംഗളൂരു : ബെംഗളൂരുവിൽഒന്നാംവർഷ എൻജിനിയറിങ് വിദ്യാർഥി പിതാവിന്റെ തോക്കുപയോഗിച്ച് സ്വയം വെടിവെച്ചുമരിച്ചു. നഗരത്തിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ വിഷു ഉത്തപ്പ(19)യാണ് മരിച്ചത്.ബുധനാഴ്ച രാത്രി മദനായകനഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്ത് സുരക്ഷാജീവനക്കാരനായ പിതാവ് തമ്മയ്യയുടെ തോക്കെടുത്ത് വിഷു നിറയൊഴിക്കുകയായിരുന്നു.നെഞ്ചിലാണ് വെടിയേറ്റത്. ആത്മഹത്യചെയ്യാനുള്ള കാരണം പോലീസ് പരിശോധിച്ചുവരുകയാണ്.
പഠനവുമായി ബന്ധപ്പെട്ട് അമ്മയും വിഷുവും തമ്മിൽ വഴക്കുണ്ടായതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ഏഴുവർഷമായി നന്ദി ഇൻഫ്രാസ്ട്രക്‌ചർ കോറിഡോർ എന്റർപ്രൈസസിൽ (നൈസ്) ജീവനക്കാരനാണ് പിതാവ്. നൈസ് ടോൾ റോഡിൽനിന്ന് ശേഖരിക്കുന്ന പണം ബാങ്കിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയായതിനാൽ ലൈസൻസുള്ള തോക്ക് കൈവശമുണ്ട്.
എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല, വണ്ടി റിവേഴ്സ് എടുക്കണം’; ഡ്രെെവിംഗ് ലെെസൻസ് ടെസ്റ്റ് ഇനി മുതല്‍ ഇങ്ങനെ: ഗതാഗത മന്ത്രി
സംസ്ഥാനത്ത് ഡ്രൈവിംഗ് ലെെസൻസ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.ഈ ആഴ്ച മുതല്‍ ഡ്രെെവിംഗ് ടെസ്റ്റ് കര്‍ശനമാക്കുമെന്നും അനുവദിക്കുന്ന ലെെസൻസുകളുടെ എണ്ണം കുറയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.ലെെസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വീണ്ടും ലെെസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.‘എച്ച്’ മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
താൻ ഗള്‍ഫില്‍ പോയി ലെെസൻസ് എടുത്തപ്പോള്‍ ഇതെല്ലാം ചെയ്തിട്ടാണ് ലെെസൻസ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്ന പരാതിയില്‍ നടപടിയെടുക്കും എന്നും മന്ത്രി പറഞ്ഞു.