ബംഗളൂരു: വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍.റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലെ ജീവനക്കാരന്‍ സച്ചിന്‍ പാട്ടീലാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം. സച്ചിന്‍റെ വീട്ടുകാര്‍ ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും 100 ഗ്രാം സ്വര്‍ണവുമായിരുന്നു. ഇത് വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് സച്ചിന്‍ സ്ത്രീധന തുക കൂട്ടി ചോദിച്ചു. ഈ ആവശ്യം വധുവിന്‍റെ വീട്ടുകാര്‍ നിരസിച്ചതോടെ വിവാഹം നടക്കില്ലെന്ന് വരന്‍ പറഞ്ഞു.ഡിസംബര്‍ 31നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
വധുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സച്ചിനെ അറസ്റ്റ് ചെയ്തത്. ഹുബ്ബള്ളി സ്വദേശിയാണ് ഇയാള്‍. സബ് ഇൻസ്പെക്ടര്‍ എം ബി ബിരാദാറിന്‍റെ നേതൃത്വത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
സ്കൂള്‍ ബസിന് നേരെ കുരങ്ങന്റെ ‘കുസൃതി’, തേങ്ങയേറില്‍ ചില്ല് പൊട്ടി, ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്
വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ സ്കൂള്‍ ബസിന് നേരെ കുരങ്ങന്റെ ആക്രമണം. ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് മുകളിലേക്ക് കുരങ്ങൻ തേങ്ങ പറിച്ചിട്ടതിന് തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികള്‍ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവര്‍ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ബുധനാഴ്ച വൈകിട്ട് നാലരയോടെ കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. റോഡരികിലെ തെങ്ങില്‍ ഉണ്ടായിരുന്ന കുരങ്ങൻ തേങ്ങ പറിച്ച് താഴേക്കിട്ടപ്പോള്‍ ബസിന്റെ മുൻ വശത്തെ ചില്ലിന് മുകളില്‍ പതിക്കുകയായിരുന്നു.
പൊട്ടിയ ചില്ല് കൊണ്ടാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. സ്കൂള്‍ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാൻ റാട്ടക്കുണ്ട് ഭാഗത്തേക്ക് ബസ് എത്തുന്നതിനിടെയായിരുന്നു അപകടം.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പനമരം നീര്‍വാരത്ത് പുലിയെ അവശനിലയില്‍ കണ്ടെത്തി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് വനംവകുപ്പ് അധികൃതരെത്തി വലയിട്ടാണ് പുലിയെ പിടികൂടിയത്. പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്ന ബത്തേരിയിലെ സിസിയില്‍ നിന്ന് ഏറെ അകലെയല്ല കുരങ്ങന്റെ ആക്രമണം ഉണ്ടായ സ്ഥലം. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണ് വനംവകുപ്പ് കണ്ടെത്തിയിരുന്നു.