Home Featured ബെംഗളൂരു: പുതുവത്സരാഘോഷം;നഗരത്തിലെ മേൽപാലങ്ങൾ ഇന്ന് രാത്രി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷം;നഗരത്തിലെ മേൽപാലങ്ങൾ ഇന്ന് രാത്രി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവർഷ ആഘോഷത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ കുറയ്ക്കാൻ ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 6 വരെ നഗരത്തിലെ മേൽപാലങ്ങൾ അടച്ചിടും. വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിലെ മേൽപാലങ്ങൾ അടയ്ക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ബനശങ്കരിയിലെ കിട്ടൂർ റാണി ചെന്നമ്മ, കെഇബി, ബസനവഗുഡി നാഷനൽ കോളജ്, ജയനഗർ ഡാൽമിയ, മഡിവാള, ഇലക്ട്രോണിക് സിറ്റി, മൈക്കോ ലേഔട്ട്, ഹെന്നൂർ, ഐടിസി, ബാനസവാടി മെയിൻ റോഡ്, ലിംഗരാജപുര, ഹെന്നൂർ മെയിൻ റോഡ്, കൽപള്ളി റെയിൽവേ ഗേറ്റ്, ഡൊംലൂർ, നാഗവാര, മേദഹള്ളി, ഒഎം റോഡ്, ദേവരബീസനഹള്ളി, മഹാദേവപുര, ദൊഡ്ഡേനകുണ്ഡി മേൽപാലങ്ങളാണ് പൂർണമായി അടച്ചിടുന്നത്.

സന്ദർശകർക്ക് പ്രവേശനമില്ല:പുതുവർഷാഘോഷ നിയന്ത്രണത്തിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിൽ ഇന്ന് വൈകിട്ട് മുതൽ ജനുവരി 1 രാവിലെ 10 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. റോഡുകൾ പൂർണമായി അടച്ചിടുമെന്ന് ചിക്കബെല്ലാപുര ജില്ലാ കലക്‌ടർ അറിയിച്ചു. മലമുകളിലെ റിസോർട്ടുകളിലെ ബുക്കിങ് ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്.

ഫീനിക്സ് മാൾ അടച്ചിടും :പുതുവർഷ തിരക്ക് കണക്കിലെടുത്ത് ഹെബ്ബാൾ ബെള്ളാരി റോഡിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യ നാളെ രാവിലെ 10 മുതൽ ജനുവരി 15 രാത്രി വരെ അടിച്ചിടാൻ ഉത്തരവിട്ട് സിറ്റി പൊലീസ്. മാൾ തുറന്നതോടെ ഹെബ്ബാൾ, യെലഹങ്ക മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. മാളിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊലീസ് ബിബിഎംപിയെ സമീപിച്ചിരുന്നു. 12 നിലകളിലായുള്ള മാൾ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചതായി ട്രാഫിക് ജോയിന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഫോണ്‍ ചെയ്യുന്നതിനിടെ നിറുത്താതെ കരഞ്ഞത് ഇഷ്ടമായില്ല; രണ്ടുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

ഫോണ്‍ചെയ്യുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച്‌ കൊന്നു. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. അഫ്‌സാനയുടെ ഭര്‍തൃപിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.ഭര്‍ത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്‌സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയില്‍ കയറി വാതിലടച്ചു.തുടര്‍ന്ന് ഫാേണില്‍ മറ്റാരോടോ സംസാരിക്കുന്നതിനിടെ കുഞ്ഞ് നിറുത്താതെ കരഞ്ഞു. ഇതാേടെ പ്രകോപിതയായി കുഞ്ഞിന്റെ കഴുത്തുഞെരിക്കുകയായിരുന്നു.

ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനകം മരിക്കുകയും ചെയ്തു.എന്നാല്‍ മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ല. ഭര്‍ത്താവ് രാത്രി ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും ആദ്യമൊന്നും അഫ്‌സാന പറയാൻ കൂട്ടാക്കിയില്ലെന്നും ഭര്‍തൃവീട്ടുകാര്‍ പറയുന്നു.

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.എന്നാല്‍ കുഞ്ഞിനെ താൻ കൊന്നിട്ടില്ലെന്നാണ് യുവതി പറയുന്നത്. കരഞ്ഞ കുഞ്ഞിനെ കട്ടിലില്‍ നിന്ന് തള്ളിയപ്പോള്‍ നിലത്ത് വീണിരുന്നുവെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്.അപ്പോഴൊന്നും കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്. നിസാമുദ്ദീനും അഫ്സാനയും ആറുവര്‍ഷം മുമ്ബാണ് വിവാഹിതരായത്. ദമ്ബതികള്‍ക്ക് നാലുവയസുള്ള മറ്റൊരു മകൻകൂടിയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group