ബംഗളുരു : പഠനയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ടില്‍ വിശദീകരണവുമായെത്തിയ അദ്ധ്യാപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം.താനും വിദ്യാര്‍ത്ഥിയും തമ്മില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്ന് അദ്ധ്യാപിക പുഷ്പലത വിശദീകരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം രൂക്ഷമായത്.. അമ്മ- മകൻ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി.
ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു.ഇങ്ങനെയാണോ അമ്മയും മകനും പെരുമാറുന്നതെന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ , സ്കൂളിലെ പ്രധാനാദ്ധ്യാപികയും വിദ്യാര്‍ത്ഥിയുമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും നിരവധി പേര്‍ പറയുന്നു.വിദ്യാര്‍ത്ഥിയും അത്ര നിഷ്കളങ്കനല്ലെന്നും കുട്ടിക്കെതിരെയും നടപടി എടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിക്കെതിരെയും നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഫോട്ടോഷൂട്ടില്‍ പരാതി ഉയര്‍ന്നതിന് പിന്നാലെ ബി.ഇ,.ഒ സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. അദ്ധ്യാപിക നിലവില്‍ സസ്‌പെൻഷനിലാണ്. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപികയാണ് പുഷ്പലത. . ഡിസംബര്‍ 22 മുതല്‍ 25വരെയാണ് സ്കൂളില്‍ നിന്ന് പഠനയാത്ര നടത്തിയത്. പഠനയാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥിക്കൊപ്പം എടുത്ത ഫോട്ടോകളാണ് വൈറലായത്. വിദ്യാര്‍ത്ഥി അദ്ധ്യാപികയെ ചുംബിക്കുന്നതും എടുത്ത് പൊക്കുന്നതുമായ ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അദ്ധ്യാപികയുടെ കൈയില്‍ വിദ്യാര്‍ത്ഥി നല്‍കിയ റോസാ പൂവുണ്ട്. ആണ്‍കുട്ടി കുര്‍ത്തയും ജീൻസുമാണ് ധരിച്ചിരിക്കുന്നത്. അമിത് സിംഗ് രജാവത്ത് എന്നയാള്‍ എക്സിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രങ്ങള്‍ വൈറലായതോടെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വിവാദത്തിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്തിരുന്നു