Home Featured ബെംഗളൂരു:നമ്മ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു;പുതുവത്സരദിനത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് ബിഎംആർസി

ബെംഗളൂരു:നമ്മ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു;പുതുവത്സരദിനത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് ബിഎംആർസി

ബെംഗളൂരു:നമ്മ മെട്രോയിൽസുരക്ഷ കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പുതുവത്സരദിനത്തിൽ എല്ലാ ട്രെയിനുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്ന് ബിഎംആർസി അറിയിച്ചു. എന്നാൽ രാത്രിയും രാവിലെയും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിലും സമാനമായ സുരക്ഷ ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ഒപ്പം ‌സ്റ്റേഷനുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥ‌ർ വേണമെന്ന അഭിപ്രായവും യാത്രക്കാർക്കുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്ത്രീകൾക്ക് ഒരു കോച്ച് പ്രത്യേകമായി നൽകിയിരിക്കുന്നതു രണ്ടായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ഒപ്പം തിരക്ക് നിയന്ത്രിക്കാൻ 2 ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം കുറയ്ക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

തിരക്ക് കൂടിയതോടെ അതിക്രമങ്ങളുമേറി :വൈറ്റ്ഫീൽഡ്- ചല്ലഘട്ടെ പർപ്പിൾ ലൈനിൽ പൂർണമായും സർവീസ് ആരംഭിച്ചതോടെ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം 7 ലക്ഷം കടന്നിട്ടുണ്ട്. തിരക്കേറിയതോടെ ട്രെയിനുകൾക്കുള്ളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതായി പരാതികൾ വ്യാപകമാകുകയായിരുന്നു.നവംബറിൽ മെട്രോ ട്രെയിനിനുള്ളിൽ അപരിചിതൻ കടന്നുപിടിച്ചെന്ന പരാതിയുമായി കോളജ് വിദ്യാർഥിനി രംഗത്തെത്തി. സഹായം അഭ്യർഥിച്ചിട്ടും മറ്റു യാത്രക്കാർ സഹായിക്കാൻ തയാറായില്ലെന്നും ഇവർ വെളിപ്പെടുത്തി. ഡിസംബർ 9ന് ട്രെയിനിൽ യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ മജസ്റ്റിക് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മദ്യപിച്ച് സ്റ്റേഷനിലെത്തിയതു ചോദ്യം ചെയ്തതിനു യാത്രക്കാരൻ സുരക്ഷാ ജീവനക്കാരിയുടെ മുഖത്തടിച്ച സംഭവവുമുണ്ടായി.

അക്രമത്തിനിരയായതായി വെളിപ്പെടുത്തി പലരും സമൂഹ മാധ്യമങ്ങളിലും രംഗത്തെത്തിയിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകാൻ പലരും തയാറാകാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു കാരണമാകുന്നതായി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നപരിഹാരത്തിനായി അടിയന്തരഘട്ടങ്ങളിൽ സഹായം തേടാൻ മൊബൈൽ നമ്പർ സേവനങ്ങൾ ബിഎംആർസി ल.डी. 080-25191208, 080- 22162258 എന്നീ കൺട്രോൾ റൂം നമ്പറുകളിലും 180042512345 എന്ന ടോൾ ഫ്രീ നമ്പറിലുമാണു ഇതിനായി ബന്ധപ്പെടേണ്ടത്.

ഓസ്കാര്‍ ചിത്രം പാരസൈറ്റിലെ നടൻ ലീ സണ്‍ക്യൂനിന്റെ മരണത്തില്‍ ട്വിസ്റ്റ്, യുവതി അറസ്റ്റില്‍

ഓസ്കാര്‍ നേടിയ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ് എന്ന ചിത്രത്തിലെ നടൻ ലീ സണ്‍ക്യൂനിന്റെ മരണവുമായി ബന്ധപ്പെട്ട് 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരും ഇവരുടെ സുഹൃത്തായ 29കാരിയും ചേര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ലീ സണ്‍ക്യൂൻ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ സെൻട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിറുത്തിയിട്ടിരുന്ന കാറിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് പറയുന്നത് പ്രകാരം ഡിസംബര്‍ ആദ്യം മുതല്‍ യുവതികള്‍ ലീയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു. എന്നാല്‍ എന്തിന്റെ പേരിലാണ് ഭീഷണിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നടനില്‍ നിന്നും 300 മില്യണ്‍ കൊറിയൻ കറൻസിയാണ് യുവതികള്‍ ആവശ്യപ്പെട്ടിരുന്നത് എന്നാണ് വിവരം. ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.

2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ‘പാരസെെറ്റ്’ എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് 48കാരനായ ലീ സണ്‍ ക്യുൻ. ലഹരി ഉപയോഗത്തിന്റെ പേരില്‍ ലീ കുറച്ച്‌ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം പുറത്തിറങ്ങിയ ‘സ്ലീപ്പ്’ എന്ന ഹൊറര്‍ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയായ ജിയോണ്‍ ഹെെ ജിനാണ് ലീയുടെ ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group