ബെംഗളൂരു: വിവാഹംചെയ്തയച്ചിട്ടും പ്രണയബന്ധത്തിൽനിന്ന് പിൻമാറാതിരുന്ന 17-കാരിയെ അച്ഛൻ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തിൽ കഴിഞ്ഞ മേയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പെൺകുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ മുസ്തൂരു സ്വദേശി രവിയെ (54) അറസ്റ്റ് ചെയ്തു.ഒന്നാംവർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ അർച്ചിതയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവുമായി അർച്ചിത പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.ഈബന്ധത്തെ രവി എതിർത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു.
പക്ഷേ, മകൾ ഭർതൃവീട്ടിൽ നിൽക്കാൻ കൂട്ടാക്കിയില്ല.അർച്ചിത ആദ്യബന്ധം ഫോൺ വഴി തുടരുകയുംചെയ്തു.ഇത് മനസ്സിലാക്കിയ ഭർത്താവ് രവിയെ വിളിച്ചുവരുത്തി മകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസിൽ കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു. പിന്നീട് മകളെ കാണാതായതായി പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതിൽ അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആരോ അയച്ച കത്തിലെ വിവരങ്ങളിൽനിന്നാണ് കൊലക്കേസിന് തുമ്പുണ്ടാക്കാനായത്.
മൃതദേഹം കത്തിച്ച സ്ഥലത്തെത്തി പോലീസ് തെളിവുകൾ ശേഖരിച്ചു.കൊലപാതകത്തിന് പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കുറ്റവും രവിയുടെപേരിൽ ചുമത്തിയതായി കോലാർ ജില്ലാ പോലീസ് മേധാവി എം. നാരായൺ പറഞ്ഞു.
ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത്; 30 മുതല്‍ സര്‍വീസ് ആരംഭിക്കും
ബംഗളൂരു-കോയമ്ബത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരാമയി പൂര്‍ത്തിയായി.ശനിയാഴ്ച മുതല്‍ കോയമ്ബത്തൂര്‍-ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാദൈര്‍ഘ്യം അഞ്ചര മുതല്‍ ആറുവരെ മണിക്കൂറായി കുറയും.പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തി.തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ വഴിയായിരുന്നു സര്‍വീസ്. ഉച്ചയ്ക്ക് 1.40ന് ട്രെയിൻ തിരികെ കോയമ്ബത്തൂരിലേക്ക് പോയി.