ബെംഗളൂരു: പാതിവഴിയിൽ നിർത്തിവെച്ച ഈജിപുര മേൽപ്പാത പദ്ധതിയുടെ നിർമാണപ്രവൃത്തി ജനുവരിയിൽ പുനരാംഭിക്കും. ഇതിനുമുന്നോടിയായുള്ള മരംമുറി ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിനോടകം പൂർത്തിയായി. നിർമാണം പുനരാരംഭിച്ചാൽ 15 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ബെംഗളൂരു കോർപ്പറേഷനും നിർമാണകമ്പനിയുമായുള്ള കരാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എസ്.സി.പി.എൽ. എന്ന കമ്പനിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.പദ്ധതി പൂർത്തിയാകുന്നതോടെ ഈജിപുര, സോണിവേൾഡ് ജങ്ഷൻ, ബി.ഡി.എ. കോംപ്ലെക്സ് ജങ്ഷൻ, മഡിവാള- സർജാപുര വാട്ടർടാങ്ക് ജങ്ഷൻ, കേന്ദ്രീയസദൻ ജങ്ഷൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാകും. ഈജിപുര മുതൽ കേന്ദ്രീയ സദൻവരെ 2.5 കിലോമീറ്റാണ് മേൽപ്പാതയുടെ നീളം.
ഹൊസൂർ റോഡിൽ നിന്ന് ഓൾഡ് എയർപോർട്ട് റോഡിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എത്താനും മേൽപ്പാത ഉപകരിക്കും. 2017-ൽ തുടങ്ങിയ പദ്ധതിയുടെ 40 ശതമാനം നിർമാണപ്രവൃത്തിയാണ് ഇതുവരെ പൂർത്തിയായത്. നേരത്തേ നിർമാണ കരാർ ഏറ്റെടുത്ത സിംപെക്സ് ലിമിറ്റഡ് എന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രവൃത്തി നിർത്തിവെച്ചതോടെയാണ് പദ്ധതി പാതിവഴിയിലായത്. ഇതോടെ ബെംഗളൂരു കോർപ്പറേഷനും നിർമാണകമ്പനിയുമായുള്ള നിയമയുദ്ധത്തിനും പദ്ധതി വഴിവെച്ചു.നവംബറിലാണ് സിംപെക്സിനെ ഒഴിവാക്കി പുതിയ കമ്പനിക്ക് കോർപ്പറേഷൻ കരാർ കൈമാറിയത്.
ഒരോമാസവും എട്ടുമുതൽ 10 കോടിവരെ കോർപ്പറേഷൻ നിർമാണക്കമ്പനിക്ക് കൈമാറുമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ കരാറിലുള്ളത്. നിശ്ചിതസമയത്തുതന്നെ പൂർത്തിയാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയതെന്ന് ബി.ബി.എം.പി. അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 1 മുതല്‍ ‘നിശബ്ദ’മാകും?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘നിശബ്ദ’മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മുംബൈ, അഹമ്മദാബാദ്, ലഖ്നോ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും. അതേസമയം, യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും. ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സ്ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബോര്‍ഡിങ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള് പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം വഴി തുടരും.