ഇന്ത്യയില്‍ തന്നെ ഏറ്റവും തിരക്ക് പിടിച്ച നഗരമാണ് ബംഗളൂരു. അതുകൊണ്ട് തന്നെ ഈ നഗരത്തിലൂടെയുള്ള യാത്ര അത്ര സുഖമുള്ള ഒന്നല്ല.ടാക്‌സി നിരക്കിലെ ഏറ്റ കുറച്ചിലുകള്‍ മുതല്‍ ട്രാഫിക് ബ്ലോക്കുകളില്‍ മണിക്കൂറുകളോളം കാത്തു കെട്ടിക്കിടക്കുന്നതും ട്രാഫിക് നിയന്ത്രിക്കുന്നതും ഉള്‍പ്പെടെ നിരവധി കടമ്ബകളാണ് ബംഗളൂരു നഗരത്തിലൂടെയുള്ള ഓരോ യാത്രയിലും യാത്രക്കാരെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷകള്‍ക്കും മീറ്റിങ്ങുകള്‍ക്കും കൃത്യമായി എത്താന്‍ കഴിയാത്തതും ട്രെയിനുകളും ഫ്‌ലൈറ്റുകളും നഷ്ടമാകുന്നതുമെല്ലാം ഈ നഗരത്തിലെ പതിവ് കാഴ്ചകളാണ്. ഇത്തരം സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.
പലരും തങ്ങളുടെ യാത്രയ്ക്കിടയിലുള്ള അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇവയില്‍ കൂടുതലും ബ്ലോക്കില്‍ പെട്ട് കിടക്കുമ്ബോള്‍ കറിക്കരിയുന്നതും ഓഫീസ് ജോലികള്‍ തീര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ‘പീക്ക് ബാംഗ്ലൂര്‍ മൊമെന്റ് ‘ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. @Shruva12 എന്നറിയപ്പെടുന്ന ബെംഗളൂരു നിവാസിയായ ശ്രുതി എന്ന യുവതിയാണ് ഈ ‘പീക്ക് ബെംഗളൂരു മൊമെന്റ് ‘ പങ്കുവെച്ചിരിക്കുന്നത്.
നഗരത്തിലെ പ്രശസ്തമായ ടൂവീലര്‍ ടാക്‌സി സര്‍വീസായ റാപ്പിഡോ റൈഡിനിടെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് ശ്രുതി പങ്കുവെച്ചത്. കയറിയ വാഹനത്തിന്റെ ഡ്രൈവര്‍ താന്‍ ഒരു പ്രമുഖ കമ്ബനിയിലെ കോര്‍പ്പറേറ്റ് മാനേജരാണെന്ന് വെളിപ്പെടുത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ശ്രുതിയുടെ വെളുപ്പെടുത്തിയത്. ബാംഗ്ലൂരില്‍ എന്തും സാധ്യമാണ്’ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്. @rapidobikeapp എന്ന് ടാഗ് ചെയ്ത പോസ്റ്റ് റൈഡ് കമ്ബനിയുടെ ശ്രദ്ധ പിടിച്ചുപറ്റി. ശ്രുതിക്ക് മറുപടിയായി കമന്റ് സെക്ഷനില്‍ എത്തിയ കമ്ബനി അധികൃതര്‍ നന്ദി പറയുകയും ഭാവിയിലും സന്തോഷകരമായ റൈഡുകള്‍ നല്‍കാനുള്ള തങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്ല്‍ ഏറെ പേരുടെ ശ്രദ്ധനേടിയ പോസ്റ്റ് വളരെ വേഗത്തില്‍ വൈറല്‍ ആവുകയും നിരവധി ഉപയോക്താക്കള്‍ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു