Home Featured ചെരിപ്പിട്ട് തെരുവിലൂടെ നടന്നു, ആദ്യമായി; സവര്‍ണ വിലക്ക് ലംഘിച്ച്‌ തമിഴ്നാട്ടിലെ ദലിതര്‍

ചെരിപ്പിട്ട് തെരുവിലൂടെ നടന്നു, ആദ്യമായി; സവര്‍ണ വിലക്ക് ലംഘിച്ച്‌ തമിഴ്നാട്ടിലെ ദലിതര്‍

ചെരിപ്പ് ധരിച്ച്‌ സവര്‍ണ സമുദായത്തിന്‍റെ അലിഖിത വിലക്ക് ലംഘിച്ച്‌ തമിഴ്നാട്ടിലെ ദലിതര്‍. തിരുപ്പൂര്‍ ജില്ലയിലെ രാജാവൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 60 ദലിതരാണ് ഗ്രാമത്തിലെ കമ്ബള നായ്ക്കൻ സ്ട്രീറ്റിലൂടെ ആദ്യമായി ചെരിപ്പ് ധരിച്ച്‌ നടന്നത്.പട്ടികജാതിക്കാര്‍ക്ക് തെരുവില്‍ സൈക്കിള്‍ ചവിട്ടാൻ പോലും അനുവാദമില്ലെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗക്കാര്‍ തെരുവില്‍ ചെരിപ്പ് ഉപയോഗിച്ച്‌ നടന്നാല്‍ പ്രാദേശിക ദേവത കോപിക്കുമെന്ന് പറഞ്ഞായിരുന്നു വര്‍ഷങ്ങളായി ദലിതരെ വിലക്കിയിരുന്നത്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്ബാണ് പ്രശ്നം ദലിത് സംഘടനകളുടെ ശ്രദ്ധയില്‍പ്പെടുന്നതെന്ന് ഗ്രാമവാസികള്‍ പറ‍യുന്നു. രാജാവൂര്‍, മൈവാടി ഗ്രാമങ്ങളില്‍ കാലങ്ങളായി ദലിതര്‍ക്ക് നേരെ വിവേചനങ്ങള്‍ നിലനില്‍ക്കുകയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

സവര്‍ണരുടെ ചായക്കടകളില്‍ സവര്‍ണര്‍ക്ക് ചില്ലു ഗ്ലാസിലും ദലിതര്‍ക്ക് പേപ്പര്‍ ഗ്ലാസിലുമാണ് ചായ നല്‍കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം തൊട്ടുകൂടായ്മ നിരോധിച്ചപ്പോള്‍ സവര്‍ണ ജാതിക്കാര്‍ ഈ ആചാരം നിലനിര്‍ത്താൻ ഒരു കഥ മെനഞ്ഞു. പട്ടികജാതിക്കാര്‍ ചെരിപ്പിട്ട് തെരുവിലൂടെ നടന്നാല്‍ മൂന്നു മാസത്തിനകം അവര്‍ മരിക്കുമെന്നായിരുന്നു കഥ. ചില പട്ടികജാതി അംഗങ്ങള്‍ ആ കഥ വിശ്വസിക്കുകയും ചെരുപ്പിടാതെ നടക്കാൻ തുടങ്ങുകയും ചെയ്തു. ഈ രീതി ഇന്നും തുടരുന്നു- പ്രദേശവാസി പറ‍യുന്നു. ഗ്രാമത്തില്‍ പോയപ്പോള്‍ തെരുവില്‍ പ്രവേശിക്കാൻ കഴിയില്ലെന്ന് നിരവധി ദളിത് സ്ത്രീകള്‍ പറഞ്ഞതായി തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് (തിരുപ്പൂര്‍) സെക്രട്ടറി സി.കെ. കനകരാജ് പറഞ്ഞു.

പ്രതിഷേധം നടത്താൻ തീരുമാനിച്ചപ്പോള്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ മുന്നണിയിലെ അംഗങ്ങളും സി.പി.എം, വി.സി.കെ, എ.ടി.പി പ്രവര്‍ത്തകരും ചേര്‍ന്ന് തെരുവിലൂടെ നടക്കാനും ഗ്രാമത്തിലെ രാജകാളിയമ്മൻ ക്ഷേത്രത്തില്‍ പ്രവേശിക്കാനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 60 ദലിതര്‍ തെരുവിലൂടെ ചെരിപ്പ് ധരിച്ച്‌ നടന്നെന്നും ആരും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും ഭയമുണ്ടെന്നും എന്നാല്‍ ഈ യാത്ര ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള സദസില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍

നവകേരള സദസില്‍ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികള്‍.14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്.ഏറ്റവും അധികം പരാതി ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് നവകേരള സദസിന് കിട്ടിയത്. രണ്ടാം സ്ഥാനത്ത്61,204 പരാതികളുമായി പാലക്കാട് ജില്ലയാണ്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സദസ് നടക്കാനുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷം ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെയും കണക്കുകള്‍ ഔദ്യോഗികമായിയി പ്രസിദ്ധീകരിക്കും. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂര്‍ണമായിട്ടില്ല. പരാതി പരിഹരിക്കാൻ ജില്ലകളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group