കോയമ്പത്തൂർ: കർണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഡിസംബർ 30ന് ആരംഭിക്കുമെന്ന് കേന്ദ്ര വാർത്തവിനിമയ സഹമന്ത്രി എൽ മുരുകൻ. കോയമ്പത്തൂരിൽനിന്ന് ബെംഗളൂരവിലേക്ക് ആറുമണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സർവീസാണ് ഈ റൂട്ടിൽ ആരംഭിക്കുന്നത്. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സർവീസാണ് പുതിയെ സെമി ഹൈസ്പീഡ് ട്രെയിൻ.ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ തുടങ്ങിയവയിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
രാവിലെ കോയമ്പത്തൂരിൽനിന്ന് സർവീസ് ആരംഭിച്ച് ഉച്ചയോടെ ബെംഗളൂരുവിലെത്തി മടക്കയാത്ര നടത്തുന്ന രീതിയിലാകും സർവീസ്. കേന്ദ്രം തമിഴ്നാടിന് നൽകുന്ന പരിഗണനയാണ് വന്ദേ ഭാരത് ട്രെയിൻ സർവീസെന്ന് കേന്ദ്ര മന്ത്രി എൽ മുരുകൻ പറഞ്ഞു. കോയമ്പത്തൂരിനും പൊള്ളാച്ചിയ്ക്കുമിടയിൽ സർവീസ് നടത്തുന്ന അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി
100 വയസ് തികയാന്‍ ആറു ദിവസം മാത്രം, നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു. 99 വയസായിരുന്നു. 100 വയസ് തികയാന്‍ ആറു ദിവസം ശേഷിക്കെയാണ് നടന്റെ അന്ത്യം.ചിക്കാഗോയിലെ വസതിയിലാണ് നസ്‌ബോം അന്തരിച്ചത്. മകള്‍ കാരെന്‍ ആണ് മരണ വിവരം സ്ഥിരീകരിച്ചത്. ‘ഫീള്‍ഡ് ഓഫ് ഡ്രീംസ്, മെന്‍ ഇന്‍ ബ്ലാക്ക്,ഫാറ്റല്‍ അട്രാക്ഷന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഹോളിവുഡില്‍ പ്രശസ്തിയിലേക്ക് എത്തിയത്. മൈക്ക് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നുവെന്ന് മകള്‍ പറഞ്ഞു.ചിക്കാ?ഗോ ഷെക്‌സ്പീയര്‍ തിയേറ്ററിലടക്കം 50 വര്‍ഷത്തോളം സ്‌റ്റേജ് ആര്‍ട്ടിസ്റ്റായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ദി മെര്‍ച്ചന്റ് ഓഫ് വെനീസില്‍ അവതരിപ്പിച്ച ഷൈലോക് വലിയ പ്രശംസ നേടിയിരുന്നു.
1984ല്‍ ഡ്രാമ ഡെസ്‌ക് അവാര്‍ഡ് നേടിയിട്ടുണ്ട്. 2017ല്‍ റിലേറ്റിവിറ്റി എന്ന നാടകത്തില്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായി വേഷമിട്ടുഈ കഥാപാത്രം മൈക്കിന് വലിയ പ്രശംസ നേടികൊടുത്തിരുന്നു. മൈക്ക് നസ്‌ബോം നസ്‌ബോം 1923 ഡിസംബര്‍ 29 ന് ഇല്ലിനോയിസില്‍ ജനിച്ചു. ചിക്കാഗോയിലെ അല്‍ബാനി പാര്‍ക്കിലാണ് അദ്ദേഹം വളര്‍ന്നത്.രണ്ടാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം സഖ്യസേനയുടെ പര്യവേഷണ സേനയില്‍ സേവനമനുഷ്ഠിച്ചു..