ബംഗളൂരു: നഗരത്തില്‍ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് എട്ട് പുതിയ റൂട്ടുകളില്‍കൂടി ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ (ബി.എം.ടി.സി) ബസ് സര്‍വിസ് ആരംഭിച്ചു.ഇതോടെ ബി.എം.ടി.സിയുടെ ആകെ മെട്രോ ഫീഡര്‍ സര്‍വിസുകളുടെ എണ്ണം 2264 ആയി. ഏപ്രിലോടെ 179 ബസുകള്‍കൂടി രംഗത്തിറക്കുന്നതോടെ ആകെ മെട്രോ ഫീഡര്‍ ബസുകളുടെ എണ്ണം 300 ആയി ഉയരും.അതോടൊപ്പം ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തുമകുരു റോഡില്‍നിന്ന് പുതിയ സര്‍വിസും ആരംഭിച്ചു. ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ എക്സിബിഷൻ സെന്റര്‍ (ബി.ഐ.ഇ.സി) സ്ഥിതി ചെയ്യുന്ന മാധവാരയില്‍നിന്നാണ് സര്‍വിസ്. വൻകിട പ്രദര്‍ശനങ്ങള്‍ നടക്കുന്ന ബി.ഐ.ഇ.സിയില്‍നിന്ന് നേരിട്ട് വിമാനത്താവളത്തിലേക്ക് സര്‍വിസ് ഏര്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാവും. KIA-18 എന്ന നമ്ബറില്‍ അഞ്ചു ബസുകള്‍ ഈ റൂട്ടില്‍ 27 ട്രിപ്പുകള്‍ നടത്തും.
ചിക്കബാണവാരയില്‍നിന്ന് സുമനഹള്ളിയിലേക്ക് BC-8 എന്ന നമ്ബറിലും പുതിയ റൂട്ട് സര്‍വിസ് തുടങ്ങി. ദാസറഹള്ളി എട്ടാം മൈല്‍, അന്തരഹള്ളി, ഹെരോഹള്ളി ക്രോസ്, സുങ്കതഘട്ടെ വഴിയാണ് BC-8 ബസ് സര്‍വിസ് നടത്തുക.നൈസ് റോഡിലൂടെ തുമകുരു റോഡ് മാധവാരയില്‍നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്ക് നൈസ് 10 എന്ന നമ്ബറില്‍ സര്‍വിസ് ആരംഭിച്ചു. 44 കിലോമീറ്റര്‍ വരുന്ന ഈ പാതയില്‍ 21 ബസുകള്‍ ദിനേന 147 ട്രിപ്പുകളിലായി സര്‍വിസ് നടത്തും. ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ എക്സിബിഷൻ സെന്ററിനെ ഇലക്‌ട്രോണിക് സിറ്റിയുമായി കണക്‌ട് ചെയ്യുന്നതാണ് നൈസ് 10 റൂട്ട്.
തുമകുരു റോഡില്‍നിന്ന് ആരംഭിച്ച് മാഗഡി റോഡ്, മൈസൂരു റോഡ്, കനക്പുര റോഡ്, ബന്നാര്‍ഘട്ട റോഡ് എന്നിവ വഴി ഇലക്‌ട്രോണിക് സിറ്റി വിപ്രോ ഗേറ്റിലേക്കാണ് സര്‍വിസ്. രാവിലെ ആറുമുതല്‍ രാത്രി ഒമ്ബതുവരെ ഓരോ 10 മിനിറ്റിന്റെ ഇടവേളയിലും ഈ റൂട്ടില്‍ ബസ് സര്‍വിസ് ഉണ്ടാകും.മാധവാരയില്‍നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്ക് 25 രൂപ ടോള്‍ ചാര്‍ജും 35 രൂപ ടിക്കറ്റ് ചാര്‍ജുമടക്കം 60 രൂപയാണ് യാത്രാനിരക്ക്. ശക്തി പദ്ധതിയില്‍ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ ടോള്‍ ചാര്‍ജും നല്‍കേണ്ടതില്ല.
പുതിയ റൂട്ടുകളും സര്‍വിസും:•MF 25 A: ദാസറഹള്ളി എട്ടാം മൈലില്‍നിന്ന് സുവര്‍ണ നഗര്‍വരെ (നെലഗദരനഹള്ളി, നാഗസാന്ദ്ര വഴി). ദിനേന ഈ റൂട്ടില്‍ ഒരു ബസ് 16 ട്രിപ്പുകളിലായി സര്‍വിസ് നടത്തും.
•MF 29: ജാലഹള്ളി മെട്രോ സ്റ്റേഷൻമുതല്‍ മദനായകനഹള്ളിവരെ (സിദ്ദെഹള്ളി, കുടുടുരു കോളനി വഴി). ദിനേന ഈ റൂട്ടില്‍ മൂന്നു ബസുകള്‍ 48 ട്രിപ്പുകളിലായി സര്‍വിസ് നടത്തും.
•MF 30: ജാലഹള്ളി മെട്രോ സ്റ്റേഷൻമുതല്‍ ജാലഹള്ളി മെട്രോ സ്റ്റേഷൻവരെ (കണ്ഠീരവ സ്റ്റുഡിയോ, സുമനഹള്ളി ജങ്ഷൻ, സുങ്കതഘട്ടെ, ഹെരോഹള്ളി ക്രോസ്, അന്തരഹള്ളി, തിഗലരപാളയ, നെലഗദരഹള്ളി, ദാസറഹള്ളി എട്ടാംമൈല്‍ വഴി). ഈ റൂട്ടില്‍ രണ്ടു ബസുകള്‍ ദിനേന 20 ട്രിപ്പുകള്‍ നടത്തും.
•MF 31: ജാലഹള്ളി മെട്രോ സ്റ്റേഷൻമുതല്‍ ജാലഹള്ളി മെട്രോ സ്റ്റേഷൻവരെ (ദാസറഹള്ളി എട്ടാംമൈല്‍, നെലഗദരഹള്ളി, തിഗലരപാളയ, അന്തരഹള്ളി, ഹെരോഹള്ളി ക്രോസ്, സുങ്കതഘട്ടെ, സുമനഹള്ളി ജങ്ഷൻ, കണ്ഠീരവ സ്റ്റുഡിയോ വഴി
ഇനി നേരിട്ട് വരണ്ട; വിവാഹം രജിസ്റ്റര്‍ ചെയ്യാം വീഡിയോ കോണ്‍ഫറൻസ് വഴി
വിവാഹം രജിസ്റ്റര്‍ ചെയ്യാൻ തദ്ദേശ സ്ഥാപനത്തില്‍ പോകേണ്ട. കെ സ്മാര്‍ട്ട് വരുന്നതോടെ വീഡിയോ കോണ്‍ഫറൻസില്‍ വധൂ വരൻമാര്‍ ഹാജരായാല്‍ മാത്രം മതി.വിദേശത്തുള്ളവര്‍ക്കാണ് ഇത് ഏറെ സഹായകമാകുക. ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററില്‍ ഒപ്പിടണം. ഇതാണ് ഇനി ഇല്ലാതാകുന്നത്. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുള്ളത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ വിദേശത്തേക്ക് മടങ്ങേണ്ടവര്‍ക്കാണ് ഇതേറ്റവും സൗകര്യമാകുക. ഓണ്‍ലൈൻ വഴി വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഓണ്‍ലൈനായ സര്‍ട്ടിഫിക്കറ്റും ലഭ്യമാകും.