ബെംഗളൂരു : ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനുകീഴിലുള്ള ഹെറിറ്റേജ് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. ദൊഡ്ഡജാല, ദേവനഹള്ളി, ആവതിഹള്ളി, നന്ദി ഹാൾട്ട്, ചിക്കബെല്ലാപുര, ചിന്താമണി, കോലാർ, കോറമാണ്ഡൽ, ഉർഗം, ബെമൽ എന്നീ സ്റ്റേഷനുകളാണ് പുനരുദ്ധാരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ ബെംഗളൂരു- ചിക്കബെല്ലാപുര-കോലാർ പാതയിലെ ദൊഡ്ഡജാല, ദേവനഹള്ളി, ആവതിഹള്ളി, നന്ദിഹാൾട്ട് എന്നീ സ്റ്റേഷനുകളാകും നവീകരിക്കുക. പഴയ മൈസൂരു മേഖലയിലെ പല വിന്റേജ് റെയിൽവേ സ്റ്റേഷനുകളോടും സാമ്യമുള്ളതാണ് ഈ റെയിൽവേസ്റ്റേഷനുകൾ. കൊളോണിയൽ കാലത്ത് മൈസൂരു സംസ്ഥാനമാണ് ഈസ്റ്റേഷനുകൾ നിർമിച്ചത്
700 രൂപക്ക് ഥാര്‍ വാങ്ങണം’; കുരുന്നിന്‍റെ ‘കുഞ്ഞ്’ ആഗ്രഹത്തിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര
സോഷ്യല്‍മീഡിയില്‍ കുട്ടികളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. കളങ്കമില്ലാതെ അവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിരവധി പേരുടെ മനസ് കീഴടക്കാറുണ്ട്.700 രൂപക്ക് മഹീന്ദ്ര ഥാര്‍ വാങ്ങണമെന്ന ഒരു കുഞ്ഞിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നോയിഡയിലെ ചീക്കു യാദവ് എന്നുപേരുള്ള കുട്ടി അച്ഛനോട് സംസാരിക്കുമ്ബോഴായിരുന്നു തന്റെ ഉള്ളിലെ ‘ചെറിയൊരു ആഗ്രഹം’ അവൻ പങ്കുവെച്ചത്.ഇപ്പോഴിതാ സാക്ഷാല്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
നിന്റെ ആഗ്രഹം സാധിച്ചാല്‍ ഞങ്ങള്‍ പാപ്പരാകുമെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. ‘ഐ ലവ് യു ചീക്കു, എന്ന് പറഞ്ഞ് എന്റെ സുഹൃത്താണ് ഈ വീഡിയോ പങ്കുവെച്ചത്.അവന്റെ ചില വീഡിയോകളും ഞാൻ ഇൻസ്റ്റഗ്രാമില്‍ കണ്ടു. ഇപ്പോള്‍ ഞാനും അവനെ സ്‌നേഹിക്കുന്നു. എന്നാല്‍ പ്രശ്‌നം എന്താണെന്നുവെച്ചാല്‍ അവൻ പറയുന്ന പോലെ 700 രൂപക്ക് ഥാര്‍ വിറ്റാല്‍ നമ്മള്‍ ഉടൻ പാപ്പരാകും…’ ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു.ഇൻസ്റ്റഗ്രാമില്‍ ചീക്കുവിന്റെ വീഡിയോ ഏഴുലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടുകഴിഞ്ഞു. ഒരു മിനിറ്റും 29 സെക്കന്റുമുള്ള വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ചീക്കുവിന്റെ ആഗ്രഹം സത്യമാകട്ടെയെന്നും എന്നിട്ട് വേണം എനിക്കും രണ്ട് ഥാര്‍ വാങ്ങണം, ഒന്ന് എനിക്കും മറ്റൊന്നും ഭാര്യക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. അവന്റെ നിഷ്‌കളങ്കമായ സംസാരം കേട്ടാല്‍ ആരായാലും ഈ രണ്ട് കാറുകളും ബുക്ക് ചെയ്തുപോകും. ഥാറിന്റെയും എക്സ്യുവി 700ന്റെയും ചൈല്‍ഡ് ബ്രാൻഡ് അംബാസഡറായി ചീക്കുവിനെ പരിഗണിക്കാമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.