ബെംഗളൂരു : ബെംഗളൂരു രാജ്യത്തിന്റെസ്പോർട്സ് ഹബ്ലെന്ന് അറിയപ്പെടുമെന്ന് കേന്ദ്ര യുവജനക്ഷേമ കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. അനുയോജ്യമായ കായികാന്തരീക്ഷം, കാലാവസ്ഥ, സൗകര്യങ്ങൾ എന്നിവയെല്ലാമുള്ളതിനാലാണ് ബെംഗളൂരുവിനെ കായികഹബ്ബായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ബെംഗളൂരു റീജണൽ സെന്ററിൽ പുതിയതായി നിർമിച്ച രണ്ട് ഹോസ്റ്റൽകെട്ടിടങ്ങൾ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.330 കിടക്കകളും 300 കിടക്കകളും 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക്സ് ട്രാക്കുമുള്ള ഹോസ്റ്റൽസൗകര്യങ്ങളാണ് ആരംഭിച്ചത്. 28.72 കോടി രൂപ ചെലവിലാണ് 330 കിടക്കകളുള്ള ഹോസ്റ്റൽകെട്ടിടം പണികഴിപ്പിച്ചത്. 300 കിടക്കകളുള്ള ഹോസ്റ്റലിന് 26.77 കോടി രൂപയാണ് ചെലവായത്.
സംവിധായകൻ മേജര്‍ രവി ബിജെപിയില്‍; സ്വീകരിച്ച് ജെ.പി. നഡ്ഡ
ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന സി രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി.ഇരുവരും ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദര്‍ശിച്ചു. രണ്ടു പേര്‍ക്കും നഡ്ഡ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാൻ സന്നദ്ധരാവുമെന്ന് ഇവര്‍ അറിയിച്ചു.കുരുക്ഷേത്ര, കീര്‍ത്തിചക്ര, കര്‍മയോദ്ധ, കാണ്ഡഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജര്‍ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് സി രഘുനാഥ്. കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.