ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന് ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കൊ പുരസ്കാരം.മികച്ച ഇന്റീരിയറിന് യുനെസ്കൊയുടെ പ്രിക്സ് വെർസെയിലസ് നൽകുന്ന പ്രത്യേക പുരസ്കാരമാണ് നേടിയത്. ഈ പുരസ്കാരം നേടുന്ന രാജ്യത്തെ ഏക വിമാനത്താവളമാണിതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു.2,55,661 ചതുരശ്രമീറ്ററിൽ നാല് തൂണുകളിൽ നിർമിച്ച ടെർമിനൽ യാത്രക്കാർക്ക് മനോഹരമായ കാഴ്ചയൊരുക്കുന്നതാണ്.
പൂന്തോട്ടമുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. കർണാടകയുടെ സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന അലങ്കാരങ്ങളുമുണ്ട്. 2022 നവംബർ 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ടെർമിനൽ യാത്രക്കാർക്കായി തുറന്നുകൊടുത്തത്
ബെംഗളൂരുവില്‍ രണ്ട് കോവിഡ് മരണംകൂടി
ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചതോടെ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ബുധനാഴ്ച വൈകീട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.സംസ്ഥാനത്ത് 20 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേരാണ് ചികിത്സയിലുള്ളത്. 808 സാംപിളുകള്‍ പരിശോധിച്ചു.നാലുദിവസംമുമ്ബ് മരിച്ച കോവിഡ് രോഗിയെ ബാധിച്ചത് പുതിയ വകഭേദമായ ജെ.എന്‍.1 ആണോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായില്ല. ചാമരാജ്പേട്ട് സ്വദേശിയായ 64-കാരന് വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദവും കരള്‍രോഗവും ശ്വാസംമുട്ടലും ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.