ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ സ്കൂൾ സമയവും ജോലിസമയവും മാറ്റേണ്ടതില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടിയ ശേഷമാണ് വിദ്യാഭ്യാസ, തൊഴിൽ വകുപ്പുകൾ സത്യവാങ്മൂലം നൽകിയത്. കേസ് ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റി. നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ സ്കൂളുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സമയം മാറ്റുന്ന കാര്യം ആലോചിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
സമർപ്പണ ട്രസ്റ്റ് നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം.ഗതാഗതക്കുരുക്ക് സ്കൂളിലേക്കുവരുന്ന വാഹനങ്ങൾ കാരണം മാത്രമല്ലെന്നും അതിനാൽ തിരക്ക് നിയന്ത്രിക്കാൻ സ്കൂൾ സമയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.സ്കൂൾ സമയത്തിൽമാത്രം മാറ്റംവരുത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും സർക്കാർ അറിയിച്ചു.
തെലുങ്ക് ബിഗ്ബോസില്‍ ‘സാധാരണക്കാരൻ’ വിജയിച്ചു: പിന്നാലെ ആരാധകരുടെ കലാപം, 6 ബസ് തകര്‍ത്തു! കേസ്
ബിഗ് ബോസ് തെലുങ്ക് സീസണ് 7 ന്റെ വിജയി കോമണര്‍ ആയിരുന്നു. സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ പല്ലവി പ്രശാന്ത് ആണ് വിജയി ആയത്.അമര്‍ദീപ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍, വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനല്‍ ഷൂട്ട് ചെയ്ത അന്നപൂര്‍ണ്ണ സ്റ്റുഡിയോയ്ക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് നടന്നത്. പല്ലവി പ്രശാന്തിന്റെ ആരാധകര്‍ സമീപത്തെ ആറോളം ബസുകള്‍ തല്ലി തകര്‍ത്തു. തുടര്‍ന്ന് പല്ലവി പ്രശാന്തിനും ആരാധകര്‍ക്കുമെതിരെ പൊലീസ് സ്വമേധായ കേസുകള്‍ ഫയല്‍ ചെയ്തു. ടി വി 9 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം.
ഉച്ചയോടെ പല്ലവി പ്രശാന്ത് വിജയിച്ചുവെന്നും അമര്‍ദീപ് രണ്ടാമതായി എന്നും വാര്‍ത്ത പരന്നതോടെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയുടെ മുന്നിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തി. പല്ലവി പ്രശാന്ത് വിജയിച്ചു എന്ന പ്രഖ്യാപനത്തിനായി വന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ജനക്കൂട്ടം നിയന്ത്രണം വിട്ടു. പിന്നാലെ പല്ലവി പ്രശാന്തിന്റെ ഫാന്‍സ് ആ വഴി കടന്നുപോയ വാഹനങ്ങളെ ആക്രമിക്കുകയായിരുന്നു.പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകള്‍ ഇവര്‍ കേടാക്കി.
അത് മാത്രമല്ല അവസാന റൗണ്ടില്‍ എത്തിയ അമര്‍ദീപ്, അശ്വനി, ഗീതു എന്നിവരുടെ കാറുകളും ഫാന്‍സിന്റെ കാറുകളും കേടുവരുത്തി. അശ്വനി, ഗീതു എന്നിവര്‍ ഇതിനെതിരെ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തെലുങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് എംഡി എക്സ് അക്കൗണ്ടിലൂടെ ബിഗ്ബോസ് നിര്‍മ്മാതാക്കളെയും അവതാരകന് നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടിട്ടുണ്ട്.