ബെംഗളൂരു : ക്രിസ്മസ്അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കൂടിയതിനാൽ കൂടുതൽ പ്രത്യേക സർവീസുകൾ അനുവദിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനെത്തുടർന്ന് 22, 23, 24 തീയതികളിലായി അനുവദിച്ച അറുപതോളം പ്രത്യേക സർവീസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. അതിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഓരോ പ്രത്യേക സർവീസ് വീതം അനുവദിക്കാനാണ് നീക്കം. രണ്ടുദിവസത്തിനകം ഓൺലൈൻ റിസർവേഷൻ ആരംഭിച്ചേക്കും. കേരള ആർ.ടി.സി.യുടെ പ്രത്യേക സർവീസുകളിലും ടിക്കറ്റ് തീർന്നു.
ബസുകളുടെ ലഭ്യതയനുസരിച്ചാകും കൂടുതൽ പ്രത്യേക സർവീസുകൾ അനുവദിക്കുകയെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.ശബരിമലസീസണായതിനാൽ തെക്കൻ കേരളത്തിലേക്കാണ് കൂടുതൽപ്പേരും പോകുന്നത്. കേരള, കർണാടക ആർ.ടി.സി.കളിലും തീവണ്ടികളിലും ടിക്കറ്റ് കിട്ടാതെ വലയുകയാണ് യാത്രക്കാർ.
ക്രിസ്മസ് അവധിക്ക് ഇരു ആർ.ടി.സികളും ചേർന്ന് മൂന്നുദിവസങ്ങളിലായി 100-ലേറെ പ്രത്യേക സർവീസ് നടത്തിയിട്ടും ടിക്കറ്റ്ക്ഷാമം പരിഹരിക്കാനായിട്ടില്ല. പ്രത്യേക തീവണ്ടിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാലും സ്വകാര്യ ബസുകളിൽ കഴുത്തറപ്പൻ നിരക്കായതിനാലും കൂടുതൽ ബസ്സർവീസുകൾ അനുവദിക്കണമെന്ന് മലയാളികൾ ആവശ്യപ്പെട്ടു.
ടെക്കികളുടെ എണ്ണം കുറയും! 2024ല്‍ ഐടി/ടെക് മേഖലയില്‍ ഒന്നരലക്ഷത്തോളം പുതിയ ഉദ്യോഗാര്‍ഥികള്‍; തൊഴില്‍ പ്രാവീണ്യം കുറവെന്നും റിപ്പോര്‍ട്ട്
2024ല്‍ ഐടി/ടെക് മേഖലയില്‍ ഒന്നരലക്ഷത്തോളം പുതിയ ഉദ്യോഗാര്‍ഥികള്‍ വരുമെന്ന് റിപ്പോര്‍ട്ട്. ടെക് സ്റ്റാഫിംഗ് & സൊല്യൂഷൻ പ്രൊവൈഡര്‍ സ്ഥാപനമായ ടീംലീസ് ഡിജിറ്റല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വരും സാമ്ബത്തിക വര്‍ഷം 1.55 ലക്ഷം പുതുമുഖങ്ങളെ ഐടി/ടെക് മേഖലയില്‍ നിയമിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.2023ല്‍ 2.3 ലക്ഷം ആണെങ്കില്‍ 2024ല്‍ 1.55 ലക്ഷം മാത്രമായി പുതുമുഖങ്ങളുടെ എണ്ണം കുറയും. ഏകദേശം 1.5 ദശലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ഐടി/ടെക് മേഖലയില്‍ ജോലി തേടുന്നുണ്ട്. ഇതില്‍ 45 ശതമാനം അപേക്ഷകര്‍ മാത്രമാണ് നിലവില്‍ മികച്ച പ്രാവീണ്യ പ്രതീക്ഷകള്‍ നിറവേറ്റുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐടി മേഖലയുടെ നിയമന രംഗത്ത് മാറ്റവും എണ്ണം കുറയാൻ കാരണമാകും.
പ്രമുഖ ഐടി കമ്ബനികള്‍ പുതുമുഖങ്ങളെ സ്വീകരിക്കാൻ മടിക്കുന്നതും ഇതര മേഖലകളിലെ സാധ്യതയും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.ആശയവിനിമയം, പ്രശ്നപരിഹാരം, ടീം വര്‍ക്ക്, ഇമോഷണല്‍ ഇന്റലിജൻസ്, ഹാര്‍ഡ് സ്കില്‍സ് തുടങ്ങിയ സോഫ്റ്റ് സ്കില്ലുകളാണ് കമ്ബനികള്‍ക്ക് ആവശ്യം. ഇതില്‍ പ്രോഗ്രാമിംഗ് ഭാഷകള്‍, സോഫ്റ്റ്വെയര് വികസന രീതികള്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയില്‍ സാങ്കേതിക വൈദഗ്ധ്യം ഉള്‍പ്പെടുന്നു.കൂടാതെ, ഡിജിറ്റല്‍ ആപ്റ്റിറ്റ്യൂഡ്, ഡിജിറ്റല്‍ ടൂളുകളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയ വ്യവസായ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിലും പുതുമുഖങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും.