ബെംഗളൂരു : കേരളത്തിലും തമിഴ്നാട്ടിലുംകോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയും രോഗവ്യാപനം വർധിക്കുകയും ചെയ്‌തതിനാൽ രോഗപ്രതിരോധത്തിന് മാർഗനിർദേശം പുറപ്പെടുവിച്ച് കർണാടകം. 60 വയസ്സു കഴിഞ്ഞവരും വൃക്ക, ഹൃദയം, കരൾരോഗികളുൾപ്പെടെ സാരമായ അസുഖമുള്ളവരും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണം. ഇവർ അടച്ചിട്ട സ്ഥലങ്ങളിലും വായുസഞ്ചാരം കുറഞ്ഞയിടങ്ങളും ആൾക്കൂട്ടങ്ങളും നിർബന്ധമായും ഒഴിവാക്കണമെന്നും നിർദേശിച്ചു. കോവിഡ് സാങ്കേതികോപദേശ സമിതിയോഗത്തിലാണ് പുതിയ നിർദേശങ്ങൾ .പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ് എന്നിവയുള്ളവർ നേരത്തേതന്നെ ചികിത്സതേടണമെന്നും ആവശ്യപ്പെട്ടു. ഇവർ മൂക്കും വായും മൂടുന്ന രീതിയിൽ മുഖാവരണം ധരിക്കണം. സുഖമില്ലാത്തവർ വീട്ടിൽ കഴിയണം.
വിദേശയാത്രികരുടെ സാംപിൾ പരിശോധിക്കണം:വിദേശയാത്രകഴിഞ്ഞെത്തുന്ന രോഗലക്ഷണമുള്ളവരുടെ സാംപിളുകൾ ജനിതകശ്രേണീകരണത്തിനയക്കണമെന്നും അധികൃതർ നിർദേശിച്ചു. കോവിഡ് ക്ലസ്റ്ററുകളിൽനിന്നുള്ള ഏതാനും സാംപിളുകളും ഗുരുതരാവസ്ഥയിലുള്ളവരുടെയും കോവിഡ് വീണ്ടും ബാധിച്ചവരുടെയും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെയും സാംപിളുകളും പരിശോധനക്ക് അയക്കണം.
ചികിത്സയിലുള്ളത് 79 പേർ ബെംഗളൂരു : കർണാടകത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 79 പേർ. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. 235 സാംപിളുകളാണ് പരിശോധിച്ചത്.
വിദേശയാത്രക്കാർ ജാഗ്രത പാലിക്കണം:വിദേശയാത്ര ചെയ്യുന്നവർ രോഗം പകരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലും വിമാനത്തിനകത്തും മുഖാവരണം ധരിക്കണം. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ബെംഗളൂരു നഗരസഭാധികൃതരും ജില്ലാ ഭരണകൂടങ്ങളും ഉറപ്പുവരുത്തണമെന്നും ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ ഡി. രൺദീപ് പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടു.
ട്രെയിനിന്റെ എസി കോച്ചില്‍ തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാര്‍; യുവതി പങ്കുവെച്ച വീഡിയോ വൈറല്‍; പ്രതികരിച്ച് റെയില്‍വേ
ട്രെയിനിലെ എസി കമ്ബാര്‍ട്ടുമെന്റില്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണിക്കുന്ന വീഡിയോ വൈറലായത് പിന്നാലെ റെയില്‍വേയുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി നെറ്റിസൻസ്.സ്വാതി രാജ് എന്ന യാത്രക്കാരിയാണ് വീഡിയോ പങ്കുവെച്ച് നടപടിയെടുക്കാൻ റെയില്‍വേയോട് ആവശ്യപ്പെട്ടത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും അവര്‍ വീഡിയോയില്‍ ടാഗ് ചെയ്തു.മഹാനന്ദ എക്‌സ്‌പ്രസിന്റെ എസി കമ്ബാര്‍ട്ട്‌മെന്റില്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഒന്നിച്ച് ഞെരുങ്ങി നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം.
പോസ്റ്റിനോട് പ്രതികരിച്ച റെയില്‍വേ, നടപടിയെടുക്കുന്നതിനായി യുവതിയുടെ പിഎൻആര്‍ നമ്ബറും മൊബൈല്‍ നമ്ബറും പങ്കിടാൻ അഭ്യര്‍ത്ഥിച്ചു.അതേസമയം, നിരവധി സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിക്കുകയും ചെയ്തു. എസി കോച്ചില്‍ യാത്ര ചെയ്യാൻ വൻതുക ചിലവഴിച്ചാലും തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നിരവധി യാത്രക്കാര്‍ തങ്ങളുടെ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ‘യാത്രക്കാര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു, ഇത് ഇന്ത്യൻ റെയില്‍വേയുടെ പരാജയമാണ്, ടിടിഇ-മാര്‍ അഴിമതിക്കാരാണ്, ട്രെയിനുകളില്‍ സുരക്ഷയില്ല, ഇത്രയും കുഴഞ്ഞുമറിഞ്ഞതും തിരക്കേറിയതുമായ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത് വിമാനത്തില്‍ കയറുന്നതാണ്’, എന്നൊക്കെയാണ് നെറ്റിസൻസ് പ്രതികരിച്ചിരിക്കുന്നത്.