ബെംഗളൂരു : വൈദ്യുതാഘാതമേറ്റ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ബെസ്കോം. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ജീവനക്കാരെ കരാറടിസ്ഥാനത്തിൽ നിയോഗിച്ചതായും അധികൃതർ അറിയിച്ചു. ബെംഗളൂരു അർബൻ, തുമകൂരു, കോലാർ, രാമനഗര, ബെംഗളൂരു റൂറൽ, ദാവണഗെരെ എന്നീ ജില്ലകളിലായി ഇത്തരം 38,000-ത്തോളം പ്രദേശങ്ങൾ ബെസ്കോമിന്റെ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിൽ 13,000 പ്രദേശങ്ങളിൽ ഇതിനോടകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.പോസ്റ്റുകളിൽനിന്ന് വയറുകൾ താഴേക്ക് തൂങ്ങിനിൽക്കുന്നതും വൈദ്യുതിലൈനുകൾ മരങ്ങളുമായും മറ്റും സമ്പർക്കത്തിൽ വരുന്നതുമായ പ്രദേശങ്ങളെയാണ് വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളായി കണക്കാക്കുന്നത്.
നവംബർ 19-ന് ബെംഗളൂരുവിലെ ഹോപ്ഫാം ജംങ്ഷനിൽ 23-കാരിയായ യുവതിയും ഒരുവയസ്സുള്ള കുഞ്ഞും റോഡരികിലെ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇത്തരം പ്രദേശങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.ഭൂരിഭാഗം പ്രദേശങ്ങളിലും ചുരുങ്ങിയ മണിക്കൂറുകൾക്കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമേയുള്ളൂവെന്നും ബെസ്കോമിന്റെ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ വൈദ്യുതപോസ്റ്റും ട്രാൻസ്ഫോർമറും മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ ആവശ്യമാണ്.
ഇതിന് അതാത് സെക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇത്തരം പ്രദേശങ്ങളിൽ പ്രവൃത്തി നടക്കുന്നത്.വൈദ്യുതാഘാതമേറ്റ് നിരന്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വിവിധ കോണുകളിൽനിന്ന് ബെസ്കോമിനെതിരേ വ്യാപകപ്രതിഷേധങ്ങളുയർന്നിരുന്നു. ഇതോടെ കർശന നടപടികൾ സ്വീകരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
പാതിവഴിയില്‍ ട്രെയിൻ ‘തിരിഞ്ഞോടി’, അമ്ബരന്ന് യാത്രക്കാര്‍
മുന്നറിയിപ്പില്ലാതെ പാതിവഴിയില്‍ നിന്ന് ട്രെയിൻ ‘തിരിഞ്ഞോടി’, എന്താണെന്നറിയാതെ വട്ടംകറങ്ങി യാത്രക്കാര്‍.ഞായറാഴ്ച പുനലൂര്‍-മധുര എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം. കനത്ത മഴയുണ്ടായിട്ടും ഇത് സംബന്ധിച്ച് മുൻകൂര്‍ ക്രമീകരണമേര്പ്പെടുത്താതെ അവസാന നിമിഷം നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. തിരുനെല്‍വേലിയിലെത്താൻ നാല് കിലോമീറ്റര്‍ ശേഷിക്കെ, രാത്രി 12 ഓടെ വിജന സ്ഥലത്ത് ട്രെയിൻ നിര്‍ത്തിയിട്ടതായിരുന്നു തുടക്കം. ക്രോസിങ്ങോ മറ്റോ കാരണം നിര്‍ത്തിയതാകാമെന്നാണ് യാത്രക്കാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍, പിടിച്ചിടല്‍ അനന്തമായി നീണ്ടതോടെ യാത്രക്കാര്‍ ആശങ്കയിലായി. പുറത്ത് കനത്ത മഴയായിരുന്നതിനാല്‍ അന്വേഷിക്കാനും മാര്‍ഗമുണ്ടായില്ല.
നാലര മണിക്കൂര്‍ നീണ്ട പിടിച്ചിടലിനുശേഷം പുലര്‍ച്ച 4.45 ഓടെ എൻജിൻ പിറകില്‍ ഘടിപ്പിച്ച് ട്രെയിൻ തിരിച്ച് നാഗര്‍കോവില്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്ക് നിശ്ചയമുണ്ടായില്ല. റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കും ഗതാഗത നിയന്ത്രണത്തെക്കുറിച്ചും ട്രെയിൻ തിരിച്ചുവിടലിനെ കുറിച്ചും എസ്.എം.എസായി പോലും വിവരം നല്‍കിയിരുന്നില്ല. ട്രെയിൻ തിരിച്ച് നാഗര്‍കോവില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് യാത്രക്കാര്‍ക്ക് കാര്യം മനസ്സിലായത്. സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടപ്പോള്‍ കൗണ്ടറില്‍ ടിക്കറ്റ് കാണിച്ചാല്‍ തുക റീ ഫണ്ട് ചെയ്യുമെന്നറിയിച്ചു. കൗണ്ടറില്‍ എത്തിയപ്പോഴാകട്ടെ, ടിക്കറ്റ് നിരക്കിന്റെ 28 ശതമാനം മാത്രമാണ് നല്‍കിയത്.