ബെംഗളൂരു: മുടിമുറിക്കുന്നതിന് അമിതതുകയീടാക്കിയും ഹോട്ടലുകളിൽ കസേരകളിലിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയും കർണാടകത്തിൽ ദളിതർക്കെതിരേ വിവേചനം കാണിക്കുന്നതായി ആരോപണം. ധാർവാഡ് ജില്ലയിലെ കുണ്ട്‌ഗോൽ റൊത്തിഗവാഡ് ഗ്രാമത്തിലാണ് വിവേചനം. തങ്ങൾക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തിൽനിന്നുള്ള ഏതാനുംപേർ താലൂക്ക് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
റൊത്തിഗവാഡിൽ 40 ദളിത് കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിൽനിന്ന് മുടിമുറിക്കുന്നതിന് 500 രൂപയാണ് ദളിതരിൽനിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇതരജാതിയിൽപ്പെട്ടവരുടെ അനുവാദം വാങ്ങിയാൽമാത്രമേ ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ.
ഇതോടെ പലരും സമീപഗ്രാമങ്ങളിൽനിന്നോ 16 കിലോമീറ്റർ അകലെയുള്ള കുണ്ട്‌ഗോൽ ടൗണിൽനിന്നോ മുടിമുറിക്കുന്നതാണ് പതിവ്. ഗ്രാമത്തിലെ ഹോട്ടലുകളിൽ ദളിത് യുവാക്കൾക്ക് കസേരയിലിരുന്ന് ഭക്ഷണം കഴിക്കാനും അനുവാദമില്ല. പടിക്കെട്ടിലിരുന്നാണ് ഇവർ ഭക്ഷണം കഴിക്കേണ്ടത്. കസേരയിലിരിക്കണമെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ഇരട്ടിനിരക്ക് നൽകണം. ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും വിലക്കുണ്ടെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടി.കുണ്ട്‌ഗോൽ തഹസിൽദാർ അശോക് ശിവ്വാഗി ഗ്രാമത്തിലെത്തി ഇതരവിഭാഗങ്ങളിൽപെട്ടവരുമായും പഞ്ചായത്ത് അംഗങ്ങളുമായും ചർച്ചനടത്തി. എന്നാൽ, വിവേചനം കാട്ടുന്നില്ലെന്ന നിലപാടിലാണ് ഇതരവിഭാഗക്കാർ.
കൂടുതൽ പേരിൽനിന്നും വിവരങ്ങൾ തേടുമെന്നും ജാതിവിവേചനമുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും തഹസിൽദാർ അറിയിച്ചു.
പതിനഞ്ചുകാരി ഗര്‍ഭിണിയായി, കണ്ടെത്തിയത് സ്കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്ബിനിടെ; ആണ്സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്
പനജി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി എട്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. സ്കൂളില്‍ നടത്തിയ പതിവു മെഡിക്കല്‍ ക്യാംപില്‍ ആണ് ആകണ്ടേത്താല്‍.15 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തു. രണ്ടു പേരും സുഹൃത്തുക്കളാണ്.ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ആണ്‍കുട്ടി പിതാവിനൊപ്പവും പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്ന പിതാവിന്, പെണ്‍കുട്ടിയെ 15 ദിവസത്തിലൊരിക്കല്‍ കാണാൻ മാത്രമാണ് അനുമതിയുള്ളതെന്ന് പൊലീസ് വെളിപ്പെടുത്തി.
അടുത്തടുത്താണു രണ്ടു പേരുടെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്. വീടിന്റെ പരിസരത്ത് വോളിബോള്‍ കളിക്കുന്നിടത്തു വച്ചാണ് ഇരുവരും അടുത്തത്. കളിക്കുശേഷം ജനറേറ്റര്‍ മുറിയില്‍ പോയി അടുത്തിടപഴകിയിരുന്നതായും പൊലീസ് പറഞ്ഞു.’സ്കൂളില്‍ നടത്തിയ മെഡിക്കല്‍ ചെക്കപ്പിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ മാതാവിനെ അറിയിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ പ്രസവം അടുത്ത മാസം ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്’ – പൊലീസ് വിശദീകരിച്ചു.
ബന്ധം തുടങ്ങുന്ന സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ അടുത്തിടെ ആണ്‍കുട്ടിക്ക് 18 വയസ്സു പൂര്‍ത്തിയായി. സംഭവം നടക്കുമ്ബോള്‍ ആണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു എന്നതിനാല്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുൻപിലാണു ആണ്‍കുട്ടിയെ ഹാജരാക്കിയത്.