ബെംഗളൂരു : വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളിൽ ചെറു വാണിജ്യകേന്ദ്രങ്ങളൊരുക്കാൻ വിപുലമായ പദ്ധതി. നിലവിൽ വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കാത്ത മെട്രോ സ്റ്റേഷനുകളിൽകൂടി വാണിജ്യസ്ഥാപനങ്ങൾക്ക് സ്ഥലമൊരുക്കാനുള്ള പദ്ധതിയാണ് മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അധികൃതർ അറിയിച്ചു.കോവിഡ് വ്യാപനമുണ്ടാകുന്നതിനുമുമ്പ് എം.ജി. റോഡ് ഉൾപ്പെടെയുള്ള ഏതാനും സ്റ്റേഷനുകളിൽ ചില കമ്പനികളുടെ കിയോസ്കുകൾ പ്രവർത്തിച്ചിരുന്നു.
എന്നാൽ, കോവിഡിനെത്തുടർന്ന് മെട്രോ സർവീസ് നിർത്തിയതോടെ ഇവയുടെ പ്രവർത്തനവും നിലച്ചു. പിന്നീട് മെട്രോ സർവീസ് സാധാരണനിലയിലായെങ്കിലും വാണിജ്യസ്ഥാപനങ്ങൾ തിരിച്ചെത്തിയില്ല.വാണിജ്യസ്ഥാപനങ്ങളെ എത്തിക്കുന്നതിന് പുറമേ മെട്രോ ട്രെയിനുകളിലും തീവണ്ടികളിലും പരസ്യം നൽകുന്നത് കൂടുതൽ ജനകീയമാക്കാനും പദ്ധതിയുണ്ട്.ഇതിനായുള്ള പ്രചാരണപരിപാടികൾക്ക് ഇതിനോടകം തുടക്കമിട്ടതായി അധികൃതർ വ്യക്തമാക്കി. മെട്രോ തൂണുകളിലും തൂണുകളോടുചേർന്ന സ്ഥലങ്ങളിലും പരസ്യം അനുവദിക്കും.
മെട്രോ സ്റ്റേഷനുകളോടുചേർന്ന പാർക്കിങ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യമൊരുക്കാനും തീരുമാനമുണ്ട്. നിലവിൽ കാറുകൾക്ക് നാലുമണിക്കൂറിന് 30 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 15 രൂപയും ലഘു വാണിജ്യവാഹനങ്ങൾക്ക് 75 രൂപയുമാണ് മെട്രോ പാർക്കിങ് കേന്ദ്രങ്ങളിൽ ഈടാക്കുന്ന തുക
ഇനി ഇന്ധനം ലാഭിക്കാനും മൈലേജ് കൂട്ടാനും ഗൂഗിള്‍ പേ; പുതിയ ഫീച്ചര്‍ ഇന്ത്യയിലേക്കും
2022 സെപ്റ്റംബറോടെ അമേരിക്ക,കാനഡ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ആദ്യം ലഭ്യമായ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലേക്കും എത്തിയിട്ടുണ്ട്.സേവ് ഫ്യൂവല്‍ എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകള്‍ ഇന്ധനമോ ഊര്‍ജ ഉപഭോഗം കണക്കാക്കി കാണിക്കും.തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടര്‍ന്ന് ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും.ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ ഗൂഗിള്‍മാപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.ശേഷം സെറ്റിങ്‌സില്‍ നാവിഗേഷന്‍ തിരഞ്ഞെടുക്കണം. ‘റൂട്ട് ഓപ്ഷനുകള്‍’ കണ്ടെത്തി ഇന്ധന ക്ഷമതയുള്ള റൂട്ട് തെരഞ്ഞെടുക്കാവുന്നതാണ്.
നിര്‍ദേശങ്ങള്‍ മികച്ചതാക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ ഏത് എന്നതിന് കീഴില്‍ പെട്രോളോ ഡീസലോ ഇലക്‌ട്രിക്കോ എന്നത് വ്യക്തമാക്കുക. നമ്മുടെ വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം സംബന്ധിച്ച് ഇന്‍പുട്ട് നല്കാനും അതിലൂടെ വിവരങ്ങള്‍ അറിയാനുമുള്ള ഓപ്ഷന്‍ ഈ ഫീച്ചറിലുണ്ട്. അത് പ്രയോജനപ്പെടുത്താവുന്നതാണ്.