ബെംഗളൂരു : ക്രിസ്മസ് തിരക്ക് പരിഗണിച്ച് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. 22-നാണ് അധിക സർവീസുകൾ നടത്തുന്നത്. വൈകീട്ട് 6.36-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് കോഴിക്കോട്, തൃശ്ശൂർ, എറണാകുളം വഴിയാണ് സർവീസ് നടത്തുക.1951 രൂപയാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽനിന്നുള്ള ആലപ്പുഴ ബസ് രാത്രി 8.14-ന് പുറപ്പെടും. പാലക്കാട്, തൃശ്ശൂർ, എറണാകുളം വഴിയായിരിക്കും സർവീസ്. 2912 രൂപയാണ് നിരക്ക്. കർണാടക ആർ.ടി.സി.യുടെ വൈബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്കുചെയ്യാം.
ഇതുവരെ 52 പ്രത്യേക സർവീസുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ചത്. ഇതിൽ അഞ്ചെണ്ണം മൈസൂരുവിൽനിന്നും മറ്റുള്ളവ ബെംഗളൂരുവിൽ നിന്നുമാണ്. 20 മുതൽ 24 വരെയാണ് സർവീസുകൾ. ഇവയിൽ ഭൂരിഭാഗവും ഐരാവത് ക്ലബ്ബ് ക്ലാസ് ബസുകളാണ്.കേരള, കർണാടക ആർ.ടി.സി.കളുടെ ഒട്ടുമിക്ക പ്രത്യേക സർവീസുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമാണ്. നാട്ടിലേക്കുള്ള തീവണ്ടികളിലും സമാനമാണ് സ്ഥിതി.എന്നാൽ, സാഹചര്യം മുതലെടുത്ത് ടിക്കറ്റുനിരക്ക് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ചാണ് സ്വകാര്യ ബസുകൾ ബുക്കിങ് തുടങ്ങിയിരിക്കുന്നത്.യാത്രക്കാർ കൂടുകയാണെങ്കിൽ കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.
2024ല്‍ മോദി സര്‍ക്കാര്‍ 3.0; പ്രവചിച്ച് ടൈംസ് നൗ-ഇടിജി സര്‍വ്വേ; കര്‍ണ്ണാടകയില്‍ ബിജെപി തൂത്തുവാരും
2024ല്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-ഇടിജി സര്‍വ്വേ . 543 സീറ്റുകളില്‍ 323 സീറ്റുകള്‍ എന്‍ഡിഎ നേടും.കര്‍ണ്ണാടകയില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്നും സര്‍വ്വേയില്‍ പറയുന്നു. ആകെയുള്ള 28 ലോക് സഭാ സീറ്റുകളില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സര്‍വ്വേ. 2019ല്‍ ബിജെപിയ്ക്ക് ഇവിടെ 28ല്‍ 25 സീറ്റുകള്‍ ലഭിച്ചിരുന്നു.തെലുങ്കാനയിലും ബിജെപി വലിയ നേട്ടമുണ്ടാക്കും. കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 224ല്‍ 66 സീറ്റുകളേ ലഭിച്ചിരുന്നെങ്കിലും ബിജെപി 2024ല്‍ കര്‍ണ്ണാടകയില്‍ വന്‍നേട്ടം ഉണ്ടാക്കും.
224ല്‍ 135 സീറ്റുകള്‍ നേടി നിയമസഭയില്‍ തൂത്തുവാരിയെങ്കിലും കോണ്‍ഗ്രസിന് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 6 മുതല്‍ 8 വരെ സീറ്റുകളേ ലഭിക്കൂ.തെലുങ്കാന നിയമസഭയില്‍ ഏഴ് സീറ്റേ ബിജെപി പിടിച്ചെങ്കിലും പിച്ചവെച്ചു തുടങ്ങുന്ന സംസ്ഥാനത്ത് അത് വലിയ നേട്ടമാണ്. പക്ഷെ 2024ല്‍ ബിജെപി ഇതിനേക്കാള്‍ മികച്ച നേട്ടമുണ്ടാക്കും.