ബെംഗളൂരു : ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) നവംബറിൽ വിവിധ നിയമലംഘനങ്ങൾക്ക് 3767 യാത്രക്കാരിൽനിന്ന് ഏഴു ലക്ഷംരൂപ പിഴയീടാക്കി. ഉദ്യോഗസ്ഥർ 16,421 ട്രിപ്പുകൾ പരിശോധിച്ച് ടിക്കറ്റില്ലാതെ യാത്രചെയ്ത 3329 പേരിൽനിന്ന് 6,68,610 രൂപയാണ് പിഴയീടാക്കിയത്.കൃത്യ നിർവഹണത്തിലെ വീഴ്ചയ്ക്ക് കണ്ടക്ടർമാർക്കെതിരെയും കേസെടുത്തു. സ്ത്രീകൾക്കായി സംവരണംചെയ്‌ത സീറ്റിൽ ഇരുന്നതിന് 438 പുരുഷയാത്രക്കാരിൽനിന്ന് 43,800 രൂപ പിഴയും ഈടാക്കി. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ബി.എം.ടി.സി. അറിയിച്ചു.
പ്രമുഖ സീരിയല്‍ താരം രാഹുല്‍ രവിയെ കാണാനില്ലെന്ന് പരാതി
നന്ദിനി’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധയനായ നടൻ രാഹുല്‍ രവിയെ കാണാനില്ലെന്ന് പരാതി. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് ചെന്നെെ പൊലീസില്‍ പരാതി നല്‍കിയത്.രാഹുലിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചെന്നും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നെെ പൊലീസിന്റെ എഫ് ഐ ആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.2023 ഏപ്രില്‍ 26ന് രാഹുലിന്റെ അപ്പാര്‍മെന്റില്‍ ഭാര്യയായ ലക്ഷ്മിയെത്തിയപ്പോള്‍, രാഹുലിന് ഒപ്പം മറ്റൊരു യുവതിയെ അവിടെ കണ്ടതായി പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കാണാതെയാകുന്നത്. 2020 ഡിസംബറിലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. അടുത്തിടെ ഇവര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.