ബെംഗളൂരു: ബെംഗളൂരു നിവാസികൾക്ക് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നന്ദി ഹിൽസിലേക്ക് ഇനി ഇലക്ട്രിക് ട്രെയിനിൽ യാത്ര ചെയ്യാം.സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ഡിസംബർ 11 മുതൽ ദേവനഹള്ളി മുതൽ ചിക്കബല്ലാപ്പൂർ വരെയുള്ള വിമാനത്താവള റൂട്ടിൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു ട്രെയിൻ സർവീസുകൾ ആരംഭിച്ചു.06531/06532 ബെംഗളൂരു കൻ്റോൺമെന്റ്- ചിക്കബെല്ലാപൂർ-കന്റോൺമെന്റ്,06535/06538 ചിക്കബെല്ലാപൂർ-ബെംഗളൂരു കന്റോൺമെന്റ്-ചിക്കബെല്ലാപൂർ,06593/06594 യശ്വന്ത്പൂർ-ചിക്കബല്ലാപൂർ-യശ്വന്ത്പൂർ എന്നിങ്ങനെയാണ് ട്രെയിനുകൾ2022 മാർച്ചിൽ യെലഹങ്കയ്ക്‌കും ചിക്കബല്ലാപ്പൂരിനും ഇടയിലുള്ള വൈദ്യുതീകരണം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
എന്നാൽ വിവിധ കാരണങ്ങളാൽ ഈ റൂട്ടിൽ ഇലക്ട്രിക് ട്രെയിനുകളുടെ വിന്യാസിപ്പിക്കുവാൻ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കാലതാമസം നേരിട്ടു.നിലവിൽ, 06387/06388 കെഎസ്ആർ ബെംഗളൂരു- കോലാർ-കന്റോൺമെൻ്റ് ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു), 16549/16550 കെഎസ്ആർ ബെംഗളൂരു- കോലാർ-കെഎസ്ആർ ബെംഗളൂരു ഡെമു തുടങ്ങിയ ട്രെയിനുകൾ നന്ദി സ്റ്റേഷനിൽ നിർത്തും.അതേസമയം പ്രതിമാസം 1,500 രൂപയ്ക്ക് ഹാൾട്ട് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്ന ജോലി ഏറ്റെടുക്കാൻ ഏജന്റുമാർ തയ്യാറല്ലാത്തത് കൊണ്ട് ബേട്ടഹൽസൂർ, ദൊഡ്ഡജാല, ചന്നസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല.
അഭിനയം മരിച്ചു’, സ്റ്റാര്‍ കിഡ്‌സിനെ കളിയാക്കിക്കൊണ്ട് ട്രോള്‍: ലൈക്ക് ചെയ്ത് രവീണ ടണ്ടന്‍, പിന്നാലെ ക്ഷമാപണം
ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാൻ ഉള്‍പ്പടെ ബോളിവുഡിലെ വമ്ബന്‍ താരങ്ങളുടെ മക്കള്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ദി ആര്‍ച്ചീസ്.നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡിലെ താരങ്ങള്‍ എല്ലാം രംഗത്തെത്തിയിരുന്നു. അതിനിടെ ആര്‍ച്ചീസിന്റെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് നടി രവീണ ടണ്ടന്‍. ആര്‍ച്ചീസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയുടേയും ശ്രീദേവിയുടെ മകള്‍ ഖുശി കപൂറിന്റേയും അഭിനയത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ട്രോള്‍.
ഇരുവരുടേയും ചിത്രത്തിനൊപ്പം അഭിനയം മരിച്ചു എന്നാണ് കുറിച്ചിരുന്നത്. ഇത് രവീണ ടണ്ടന്‍ ലൈക്ക് ചെയ്യുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ക്ഷമാപണവുമായി രവീണ രംഗത്തെത്തി.തനിക്ക് അറിയാതെ പറ്റിയതാണ് എന്നാണ് രവീണ കുറിച്ചത്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ ലൈക്ക് ചെയ്തുപോയതാണെന്നും താന്‍ അറിഞ്ഞില്ല എന്നുമാണ് രവീണ പറഞ്ഞത്. ഇതുകാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും രവീണ കുറിച്ചു.’