ബെംഗളൂരൂ: കാമാക്ഷിപാളയത്ത് മോഷണ കേസ് പ്രതി 26 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ഹാസന് ജില്ലയിലെ ആലൂര് സ്വദേശിയായ ദേവ് ഗൗഡയാണ് അറസ്റ്റിലായത്. 26 വര്‍ഷം മുമ്ബ് മോഷണ കേസില്‍ പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ബെംഗളൂരുവിലെ കോടതിക്ക് സമീപമുള്ള റസ്റ്റോറന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 1997ല്‍ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. കേസിനെ തുടര്‍ന്ന് രക്ഷപ്പെട്ട ഇയാള്‍ക്കായി കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.
പൊലീസ് സ്റ്റേഷനില്‍ കെട്ടികിടക്കുന്ന പഴയ കേസുകളില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുരുക്കിയത്. ഇയാള്‍ക്കായി ബെംഗളൂരുവിലെ ഹാസനില്‍ പൊലീസ് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ റസ്റ്റോറന്റില്‍ നിന്നും കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ മൂന്ന് സഹകരണ ബാങ്കുകളില്‍ സാമ്ബത്തിക തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറി സിദ്ധരാമയ്യ
ബെംഗളൂരുവിലെ മൂന്ന് സഹകരണ ബാങ്കുകളില്‍ നടത്തിയ സാമ്ബത്തിക തട്ടിപ്പില്‍ അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി നല്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരു രാഘവേന്ദ്ര സഹകര ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാര്‍വഭൗമ സൗഹാര്‍ദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാര്‍ദ സഹകാരി ലിമിറ്റഡ് എന്നി ബാങ്കുകള്‍ക്കെതിരെയാണ് അന്വേഷണം.ബാങ്കിലെ സാമ്ബത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് സിദ്ധരാമയ്യ സിബിഐക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ അനുമതിയെത്തുടര്‍ന്ന്, കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സി.ബി.ഐ.ക്ക് അനുമതി നല്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
മൂന്ന് ബാങ്കുകളുടെയും ഡയറക്ടര്‍മാര്‍, ചീഫ് എക്സിക്യൂട്ടീവുകള്‍, മാനേജ്മെന്റ് ബോര്‍ഡിലെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരാണ് ആരോപണ വിധേയര്‍.കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്തെ നടുക്കിയ തട്ടിപ്പ് നടന്നത്. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്ത് അനധികൃതമായി വായ്പ നല്‍കിയായിരുന്നു തട്ടിപ്പ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, അന്വേഷണത്തിന് സിബിഐ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് കര്‍ണാടക സഹകരണ മന്ത്രിയായിരുന്ന എസ് ടി സോമശേഖറും ബിജെപി സര്‍ക്കാറും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു.
ഗുരു രാഘവേന്ദ്ര ബാങ്കില്‍ 1,294 കോടി രൂപയുടെ ക്രമക്കേട് നടന്നതായി അധികൃതര്‍ കണ്ടെത്തി.ഗുരു സാര്‍വഭൗമ സൊസൈറ്റിക്ക് 284 കോടി രൂപ സാമ്ബത്തിക ദുര്‍വിനിയോഗം മൂലം നഷ്ടമായതായും വസിഷ്ഠ സഹകരണ ബാങ്കില്‍ 282 കോടി രൂപയുടെ തട്ടിപ്പും നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.