Home Featured ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽനിന്ന് വ്യാജ ബോംബു ഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ

ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽനിന്ന് വ്യാജ ബോംബു ഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ

ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽനിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ.ബെംഗളൂരു അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്. ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു.ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു.ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കിനൽകിയത്.

തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്‌സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു.സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ പോലീസ് വിദ്യാറാണിയെ ചോദ്യംചെയ്തു. ഇവർ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുചെയ്‌.ഇവരുടെ രണ്ട് ആൺസുഹൃത്തുക്കളുടെപേരിൽ കേസെടുത്തതായും പോലീസ് അറിയിച്ചു.

ഇന്ന് സംസ്ഥന വ്യാപകമായി പഠിപ്പ് മുടക്ക് സമരം, ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച്‌ എസ്‌എഫ്‌ഐ

ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്‌ഐ.സംസ്ഥാനത്തെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നല്‍കുന്ന പേരുകള്‍ സര്‍വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നിയമിക്കുകയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു.സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സര്‍വകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാര്‍ഷ്ട്യവുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയാണെന്നും എസ്‌എഫ്‌ഐ ആരോപിച്ചു.

ഇതിനെതിരെ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതികരിക്കുന്നില്ലെന്നും എസ്‌എഫ്‌ഐ ആരോപിച്ചു. രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ സര്‍വകലാശാലകളിലും ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുന്നതെന്നും ആര്‍ഷോ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group