Home Featured കര്‍ണാടകയിലെ പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി

കര്‍ണാടകയിലെ പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി

കര്‍ണാടകയിലെ പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. യൂണിഫോമില്‍ ഇടത്തേ തോള്‍ ഭാഗത്താണ് ക്യാമറ സ്ഥാപിക്കേണ്ടത്.പ്രവര്‍ത്തന സുതാര്യത ഉറപ്പാക്കുന്നതിന്റെയും പരാതികള്‍ കുറയ്ക്കുന്നതിന്റെയും ഭാഗമായിട്ടാണിത്.പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും തെളിവുകള്‍ ശക്തമാക്കാന്‍ ഇത് ഉപകരിക്കുമെന്ന് ഡിജിപി അലോക് മോഹന്‍ പറഞ്ഞു. ഈ ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ക്ലിപ്പുകള്‍ കുറഞ്ഞത് 30 ദിവസം സൂക്ഷിച്ചു വയ്‌ക്കേണ്ടതുണ്ട്.നേരത്തേ ബെംഗളൂരു ട്രാഫിക് പൊലീസിന്റെ യൂണിഫോമില്‍ ബോഡി ക്യാമറകള്‍ പരീക്ഷണാര്‍ഥം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് രാത്രി പട്രോളിങ് നടത്തുന്ന ബീറ്റ് പൊലീസിലും പരീക്ഷിച്ച ശേഷമാണ് മുഴുവന്‍ സേനയ്ക്കും ഇവ ബാധകമാക്കിയത്.

ഇനി മണിക്കൂറുകൾ മാത്രം, അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം ഇളവുമായി എയർഇന്ത്യ എക്സ്പ്രസ്

കൊച്ചി :എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു.യുഎഇ ദേശീയ ദിനാഘോഷഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ഡിസംബർ മൂന്ന് വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങിനാണ് ഇളവ് ലഭിക്കുക.എയർഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് യാത്രയിൽ കോംപ്ലിമെന്ററി ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും.ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാത്രം ആഴ്ചയിൽ 195 സർവീസ്‌ എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തുന്നുണ്ട്.ദുബായിലേക്ക് 80, ഷാർജയിലേക്ക് 77, അബുദാബിയിലേക്ക്‌ 31 സർവീസുകൾ ആഴ്ചയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group