ബെംഗളൂരു : വനത്തിലൂടെ മൃഗങ്ങളെനേരിൽക്കണ്ട് സഞ്ചരിക്കാൻ ഒരു സഫാരി കേന്ദ്രം കൂടി കർണാടകത്തിൽ പ്രവർത്തനം തുടങ്ങി.മൈസൂരു മേഖലയിലെ ചാമരാജനഗർ ജില്ലയിലുള്ള എം.എം. ഹിൽസിലാണ് (മലേ മഹദേശ്വര ഹിൽസ്) വനം വകുപ്പ് പുതിയ വന്യജീവി സഫാരിക്ക് തുടക്കം കുറിച്ചത്. എം.എം. ഹിൽസ് വന്യജീവിസങ്കേതത്തിലെ പി.ജി.പാളയ റേഞ്ച് പരിധിയിലുള്ള ലോകനഹള്ളിയിലാണിത്.
മൈസൂരു മേഖലയിൽ നിലവിലുള്ള ബന്ദിപ്പുർ, ബി.ആർ.ടി., നാഗർഹോളെ കടുവാസങ്കേതങ്ങളിലെ സഫാരി കേന്ദ്രങ്ങൾക്ക് പുറമെയാണ് പുതിയ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നത്.പത്ത് സീറ്റുള്ള വാഹനമാണ് വനംവകുപ്പ് സഫാരിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
18 കിലോമീറ്റർ ദൂരമാണ് യാത്ര. ഹാനൂർ എം.എൽ.എ. എം.ആർ. മഞ്ജുനാഥ് ഉദ്ഘാടനം ചെയ്തു.ദിവസവും രാവിലെ ആറ് തൊട്ട് ഒമ്പത് വരെയും വൈകീട്ട് മൂന്ന് തൊട്ട് ആറുവരെയുമാണ് സഫാരിക്ക് അവസരം. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ഫീസ്
ജാതര ഗെറ്റപ്പില്‍ തുടര്‍ച്ചയായി ഷൂട്ടിംഗ്; അല്ലു അര്ജ്ജുന് ദേഹാസ്വാസ്ഥ്യം
തെന്നിന്ത്യൻ സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജ്ജുന്റെ കരിയറിനെതന്നെ മാറ്റി മറിച്ച സിനിമയാണ് പുഷ്പ. ചിത്രത്തിലൂടെ താരത്തിന് പാൻ- ഇന്ത്യൻ സറ്റാറാവാനും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാനും സാധിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പുഷ്പ 2-ന്റെ ചിത്രീകരണങ്ങള്‍ തുടങ്ങിയത്. ചിത്രീകരണത്തിന്റെ പല വീഡിയോകളും ആരാധകര്‍ക്കായി അല്ലു അര്ജ്ജുൻ തന്നെ പങ്കുവച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.പുഷ്പ 2-ന്റെ ചിത്രീകരണം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ള അല്ലുവിന്റെ ജാതര മേക്ക് ഓവറിലാണ് ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റിയില്‍ ഷൂട്ടിംഗ് നടന്നിരുന്നത്. ആ വേഷത്തില്‍ അല്ലുവിന് ഒരു ഗാന രംഗവും സംഘട്ടന രംഗങ്ങളുമാണുണ്ടായിരുന്നത്. എന്നാല്‍ ഭാരമേറിയ വേഷം ധരിച്ച് തുടര്‍ച്ചയായി അഭിനയിച്ചതിനാല്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശരീര വേദനയെ തുടര്‍ന്ന് അല്ലുവിന് ചിത്രത്തില്‍ നിന്നും കുറച്ച് നാളത്തേക്ക് വിട്ടു നില്‍ക്കേണ്ടി വന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തിന്റെ ശരീര വേദന മാറുന്നത് വരെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ ശരീര വേദന അവഗണിച്ചും അല്ലു അര്ജ്ജുൻ അഭിനയിക്കാൻ സന്നദ്ധത കാണിച്ചെങ്കിലും സംവിധായകൻ സുകുമാര്‍ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമ്ബോള്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് വിവരം.തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് പുഷ്പ-2 പുറത്തിറങ്ങുന്നത്. ചന്ദനക്കടത്തുക്കാരനായ പുഷ്പരാജയായിട്ടാണ് അല്ലു ചിത്രത്തില്‍ വേഷമണിയുന്നത്. പ്രതിനായകനായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. അടുത്ത വര്‍ഷം ഓഗസ്റ്റ് 15-ന് പുഷ്പ ദിറൂള് തിയേറ്ററുകളെ പൂരപ്പറമ്ബാക്കാൻ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.