ആരോഗ്യ കവച-108 പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള 262 ആംബുലൻസുകള്‍ പുറത്തിറക്കി. വ്യാഴാഴ്ച ബംഗളൂരു വിധാൻ സൗധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ആംബുലൻസുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അടിയന്തര മെഡിക്കല്‍ സേവനത്തിനായി ഈ ആംബുലൻസുകള്‍ സൗജന്യമായി ബുക്ക് ചെയ്യാനാവും.സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ആരോഗ്യ പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഷിഞ്ഞ വസ്ത്രവുമായെത്തുന്ന ദരിദ്രരായ ജനങ്ങളെ ഒരു വിവേചനവും കൂടാതെ ചികിത്സിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു.
ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ ആരുടെയും ജീവൻ നഷ്ടപ്പെടരുത് എന്നതുകൊണ്ടാണ് 108 ആംബുലൻസ് സര്‍വിസ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് 840ലേറെ ആംബുലൻസുകളാണ് ഈ ഗണത്തിലുള്ളത്. ഓരോ താലൂക്കിലും നാലുവീതം ആംബുലൻസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നും ദിവസവും നൂറുകണക്കിനു പേര്‍ക്ക് അടിയന്തര സേവനങ്ങള്‍ എത്തിച്ചുനല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും എം.ആര്‍.ഐ സ്കാനിങ് സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററുകളിലെ ഉയര്‍ന്ന നിരക്ക് കാരണം പാവപ്പെട്ടവര്‍ക്ക് പരിശോധന അപ്രാപ്യമാകുന്നു.
എം.ആര്‍.ഐ സ്കാനിങ്ങിനുവേണ്ടി മാത്രം സഹായം തേടി ആയിരക്കണക്കിന് അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2008-09ല്‍ 150 ആംബുലൻസുകളുമായാണ് ‘ആരോഗ്യ കവച-108’ അടിയന്തര സേവനം തുടങ്ങിയത്. 2014-15 കാലത്ത് ഇവയുടെ എണ്ണം 710 ആക്കി. 555 എണ്ണം ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്) ഗണത്തിലും 155 എണ്ണം അഡ്വാൻസ്ഡ് ലൈഫ് സപ്പോര്‍ട്ട് (എ.എല്‍.എസ്) ഗണത്തിലും ഉള്‍പ്പെടുന്നവയാണ്. ഇതില്‍ 484 ബി.എല്‍.എസ് ആംബുലൻസുകളും 231 എ.എല്‍.എസ് ആംബുലൻസുകളുമാണ് നിലവിലുള്ളത്. പുതുതായി പുറത്തിറക്കിയ 262 എണ്ണത്തില്‍ 105 എ.എല്‍.എസ് ആംബുലൻസുകളും 157 ബി.എല്‍.എസ് ആംബുലൻസുകളും പഴയ വാഹനങ്ങള്‍ക്ക് പകരമായാണ് ഉപയോഗിക്കുക.
ബൈജൂസിന് നിക്ഷേപകരില്‍ നിന്ന് വീണ്ടും കനത്ത പ്രഹരം, വിപണി മൂല്യം കുത്തനെ കുറച്ചു
പ്രമുഖ എജ്യുടെക് കമ്ബനിയായ ബൈജൂസിന് നിക്ഷേപകരില്‍ നിന്ന് വീണ്ടും കനത്ത പ്രഹരം. ബൈജൂസിന്റെ വിപണി മൂല്യം വീണ്ടും കുറച്ചതോടെയാണ് തിരിച്ചടി നേരിട്ടത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി വെട്ടിച്ചുരുക്കി. 2022 ജൂലൈയില്‍ 22.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്. മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ വിപണി മൂല്യത്തില്‍ 86 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ നിക്ഷേപകര്‍ വിപണി മൂല്യം വെട്ടിച്ചുരുക്കിയിരുന്നു.
പ്രോസസ്, ബ്ലാക്ക്റോക്കര്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകളാണ് അന്ന് ഓഹരികള്‍ വെട്ടിക്കുറച്ചത്. അതേസമയം, ഇത്തവണ പ്രോസസ് വിപണി മൂല്യം കുറച്ചെങ്കിലും, അതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബൈജൂസിലെ നിക്ഷേപത്തില്‍ നിന്ന് 315 മില്യണ്‍ ഡോളര്‍ കൂടി എഴുതിത്തള്ളിയതായി അടുത്തിടെ പ്രോസസ് അറിയിച്ചിരുന്നു.ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാര്‍ട്ടപ്പ് സമ്ബദ് വ്യവസ്ഥയുടെ മുഖമുദ്ര കൂടിയായിരുന്നു ബൈജൂസ്. പിന്നീട് നിരവധി ക്രമക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ബൈജൂസിന്റെ മാതൃ കമ്ബനിയായ തിങ്ക് ആൻഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് 2020-21 സാമ്ബത്തിക വര്‍ഷം മുതല്‍ കണക്കുകള്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും, അക്കൗണ്ടുകള്‍ യഥാക്രമം ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.