ബെംഗളൂരു : കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന ഇന്ദിരാ കാന്റ്റീൻ പദ്ധതി വിപുലപ്പെടുത്താനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് പുതിയതായി 188 ഇന്ദിരാ കാന്റീനുകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അഞ്ചു രൂപയ്ക്ക് പ്രഭാത ഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ച, രാത്രി ഭക്ഷണവും ലഭിക്കുന്ന ഇന്ദിരാ കാന്റീനുകൾ 2013-ലെ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു.ബെംഗളൂരുവിലെ പാവപ്പെട്ടവർക്കു വേണ്ടിയായിരുന്നു പദ്ധതി ആരംഭിച്ചത്. നഗരത്തിൽ 197 ഇന്ദിരാ കാന്റീനുകളാണ് ആരംഭിച്ചിരുന്നത്. നഗരത്തിലെ കൂടുതൽ ഭാഗങ്ങളിലും സംസ്ഥാനത്തിൻ്റെ മറ്റുപല ഭാഗങ്ങളിലുമാണ് പുതിയതായി കാന്റീനുകൾ ആരംഭിക്കുന്നത്.
സ്ഥലം ലഭ്യമല്ലാത്ത ഇടങ്ങളിൽ മൊബൈൽ കാന്റീൻ ആരംഭിക്കും.ബെംഗളൂരുവിലെ 225 വാർഡുകളിലും ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കും. സൗകര്യമുള്ള സ്ഥലങ്ങളിൽ കാന്റീനു വേണ്ടി സ്ഥിരമായി കെട്ടിടം നിർമിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കനകദാസ ജയന്തിയോടനുബന്ധിച്ച് കനകദാസയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
2013-2018 കാലഘട്ടത്തിൽ സിദ്ധരാമയ്യ സർക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായിരുന്ന ഇന്ദിരാ കാന്റീനിന്റെ പ്രവർത്തനം പിന്നീട് വന്ന സഖ്യസർക്കാരിന്റെയും ബി.ജെ.പി. സർക്കാരിന്റെയും കാലത്ത് താളം തെറ്റിയിരുന്നു. പല കാന്റീനുകളും പൂട്ടേണ്ട അവസ്ഥയും വന്നു. വീണ്ടും സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ദിരാ കാന്റീനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്
പുതിയ സിം കാര്‍ഡ് നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
പുതിയ സിം കാര്‍ഡ് നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍.ഇതനുസരിച്ച് സിം കാര്‍ഡ് വില്‍ക്കുന്നവര്‍ നിര്‍ബന്ധിത പോലീസ് പരിശോധന പൂര്‍ത്തിയാക്കണം.ഇല്ലെങ്കില്‍ പത്തുലക്ഷം രൂപയാണ് പിഴ. സിംകാര്‍ഡുകള്‍ വാങ്ങുന്നവരുടെ ആധാര്‍ പരിശോധനയും നിര്‍ബന്ധമാക്കി. ബിസിനസ് ആവശ്യങ്ങള്‍ക്കുപുറമേ സ്വകാര്യ ആവശ്യത്തിനായി വാങ്ങാൻ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ട്.അംഗീകൃത വില്‍പ്പനക്കാര്‍ക്ക് മാത്രമേ സിം കാര്‍ഡുകള്‍ വില്‍ക്കാൻ അനുവാദമുള്ളൂ.
ഉപഭോക്താക്കളുടെ കെ.വൈ.സി. മാനദണ്ഡങ്ങളും പുതിയ നിയമത്തില്‍ കൂടുതല്‍ ശക്തമാക്കി. നിലവിലുള്ള വില്‍പ്പനക്കാര്‍ക്ക് രജിസ്‌ട്രേഷൻ മാനദണ്ഡം പാലിക്കാൻ 12 മാസത്തെ സമയമുണ്ട്. സൈബര്‍ തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ട് സിംകാര്‍ഡുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കേന്ദ്രീകരിച്ചുള്ള പുതിയ നിയമങ്ങള്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചത്.