ബെംഗളൂരു : വിലകൂടിയ കാറുകളിലുള്ള’അഡാസ്’ ( അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സംവിധാനം ബി.എം.ടി.സി. ബസുകളിലുമെത്തുന്നു. പരിക്ഷണാടിസ്ഥാനത്തിൽ 10 ബസുകളിലാണ് അഡാസ് സംവിധാനം ഏർപ്പെടുത്തിയത്. മൂന്നുമാസത്തെ നിരീക്ഷണത്തിനുശേഷം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണെങ്കിൽ മറ്റു ബി.എം.ടി.സി. ബസുകളിലും ‘അഡാസ്’ ഏർപ്പെടുത്തും. അഡാസ് സംവിധാനം ഘടിപ്പിച്ച ബസുകൾ മന്ത്രി രാമലിംഗ റെഡ്ഡിയും ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും ചേർന്ന് പുറത്തിറക്കി.അപകടങ്ങളുടെ എണ്ണം കുത്തനെ കുറയുമെന്നതാണ് അഡാസ് സംവിധാനത്തിൻ്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.
സെൻസറുകൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ, ബസിന്റെ സാങ്കേതികതകരാറുകൾ തത്സമയം അറിയാനുള്ള സെൻസറുകൾ തുടങ്ങിയവയാണ് അഡാസ് സംവിധാനത്തിന്റെ പ്രധാനഭാഗങ്ങൾ. ബസിന്റെ നാലുവശവും ഡ്രൈവറെയും സദാസമയവും നിരീക്ഷിക്കുന്ന സെൻസർ ക്യാമറകൾ അവശ്യഘട്ടങ്ങളിൽ ഡ്രൈവർക്ക് അപകടമുന്നറിയിപ്പുകൾ നൽകും.
ഡ്രൈവർ മൊബൈൽ ഉപയോഗിക്കുകയോ അലക്ഷ്യമായി വാഹനമോടിക്കുകയോ ചെയ്താലും മുന്നറിയിപ്പുണ്ടാകും.സ്വകാര്യ കമ്പനി നിർമിക്കുന്ന ഉപകരണങ്ങളുടെ പാക്കേജാണ് ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. നിർഭയ പദ്ധതിയനുസരിച്ചുള്ള ഫണ്ടാണ് ഉപകരണങ്ങൾക്കുവേണ്ടി ചെലവഴിക്കുക. നിലവിൽ ഹെബ്ബാൾ-സെൻട്രൽ സിൽക്ക്ബോർഡ് ജങ്ഷൻ റൂട്ടിലോടുന്ന ബസുകളിലാണ് അഡാസ് സംവിധാനമുള്ളത്
കടം, മാനഹാനി, ബൈജൂസിനെ കോടതി കയറ്റാന്‍ ബിസിസിഐയും
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് പ്രമുഖ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെതിരെ നാഷണല്‍ കമ്ബനി ലോ െ്രെടബ്യൂണലില്‍ പരാതി നല്കി ബിസിസിഐ.സെപ്റ്റംബര്‍ എട്ടിന് കേസ് ഫയല്‍ ചെയ്തെങ്കിലും നവംബര്‍ 15നാണ് കേസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 22നാകും കേസില്‍ വാദം കേള്‍ക്കുക.കുടിശ്ശികയിനത്തില്‍ ഏകദേശം 160 കോടി രൂപയാണ് ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കാനുള്ളത്. കുടിശ്ശിക തീര്‍ക്കാന്‍ തയ്യാറാണെന്ന് ബൈജൂസ് ഇതിനിടെയില്‍ വ്യക്തമാക്കി.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബിസിസിഐയുമായി ബ്രാന്‍ഡിംഗ് പങ്കാളിത്തം പുതുക്കേണ്ടതില്ലെന്ന് ബൈജൂസ് തീരുമാനിച്ചത്. എന്നാല്‍ 2023 മാര്‍ച്ച് വരെ തുടരണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. ബിസിസിഐയുമായി 2023 അവസാനം വരെയായിരുന്നു ബൈജൂസിന്റെ കരാര്‍. 2022 സെപ്റ്റംബര്‍ വരെയുള്ള പണം ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.