Home Featured ബെംഗളൂരു :ഗതാഗത കുരുക്ക് ;മാളുകൾ പ്രത്യേക സൗകര്യം സജ്ജമാക്കണമെന്ന് ബിബിഎംപി

ബെംഗളൂരു :ഗതാഗത കുരുക്ക് ;മാളുകൾ പ്രത്യേക സൗകര്യം സജ്ജമാക്കണമെന്ന് ബിബിഎംപി

ബെംഗളൂരു പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് പതിവായതോടെ മാളുകൾക്ക് മുന്നിൽ ആളുകൾക്ക് വാഹനങ്ങളിലേക്ക് കയറാനും ഇറങ്ങാനും പ്രത്യേക സൗകര്യം സജ്ജമാക്കാൻ ബിബിഎംപി നിർദേശിച്ചു.നഗരത്തിൽ സമീപകാലത്ത് പ്രവർത്തനം തുടങ്ങിയ മാളുകൾക്ക് മുന്നിൽ ഗതാഗതക്കുരുക്ക് പതിവായതോടെയാണ് നടപടി. വെബാക്സികളും ഓട്ടോകളും പ്രവേശകവാടത്തിൽ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി ട്രാഫിക് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.മാളുകളുടെ പ്രവേശകവാടങ്ങളിൽ നിന്ന്80 മീറ്റർ വിട്ട് വേണംസൗകര്യമൊരുക്കാൻ.

സ്‌ഥാപിക്കാത്തമാളുകളുടെ ലൈസൻസ് ഉൾപ്പെടെറദ്ദാക്കുന്നത് പരിഗണിക്കുമെന്ന്ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർഗിരിനാഥ് പറഞ്ഞു.വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും മാളുകളിലും മൾട്ടിപ്ലക്സുകളിലും പതിവിലേറെ ആളുകളാണ് എത്തുന്നത്. ദേശീയപാതകളിൽ ഉൾപ്പെടെ വാഹനഗതാഗതം പൂർണമായി നിശ്ചലമാകുന്ന സാഹചര്യം ഓരോ വർഷവും വർധിച്ചുവരുകയാണ്

തിക്കിനും തിരക്കിനും ഇടയില്‍ പെട്ടാല്‍ ചെയ്യേണ്ടത് ഇങ്ങനെ

വലിയ വലിയ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ നിന്നും വലിഞ്ഞുനിക്കുകയാണ് എപ്പോഴും ബുദ്ധി.ഇത്തരം ആള്‍ക്കൂട്ടത്തില്‍ അകപ്പെടുന്നത് പലപ്പോഴും നമുക്ക് അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്.തിക്കിനും തിരക്കിനും ഇടയില്‍ പെട്ട് ജീവന്‍ വരെ നഷ്ടപ്പെട്ട സംഭവങ്ങള്‍ നമുക്കറിയാം.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുസാറ്റ്.ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്ബോള്‍ ചെറിയൊരു തള്ളല്‍ ഉണ്ടായാല്‍ മതി നിങ്ങളുടെ ജീവന് ആപത്തുണ്ടാകാന്‍. ഈ സമയത്ത് രണ്ട് കാലുകളും അല്‍പ്പം അകത്തി കൈകള്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന പോലെ പിടിക്കുക. ശരീരത്തിനു കൂടുതല്‍ ബലം നല്‍കി പരമാവധി പ്രതിരോധിച്ചു നില്‍ക്കണം.

തള്ളലുണ്ടാകുമ്ബോള്‍ കൈകള്‍ കൊണ്ട് പ്രതിരോധിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കും.തിക്കിനും തിരക്കിനും ഇടയില്‍ എന്തെങ്കിലും സാധനം താഴെ വീണാല്‍ അത് എടുക്കാന്‍ ശ്രമിക്കരുത്.അതേസമയം തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് നിലത്ത് വീണാല്‍ ഉടന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെ മലര്‍ന്നോ കമിഴ്‌ന്നോ ഒരിക്കലും കിടക്കരുത്. ഒരു വശത്തേക്ക് ചരിഞ്ഞ് വേണം ആ സമയത്ത് കിടക്കാന്‍.അപ്പോള്‍ ഹൃദയത്തിനും ശ്വാസകോശത്തിനും തലയ്ക്കും ഒരുപരിധി വരെ സംരക്ഷണം ലഭിക്കും. നിലത്ത് വീണാല്‍ തല പരമാവധി കൈകള്‍ കൊണ്ട് താങ്ങ് നല്‍കി ഉയര്‍ത്തി വയ്ക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group