Home Featured ബെംഗളൂരു : കുട്ടികളിലെ ശ്വാസകോശരോഗം; പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.

ബെംഗളൂരു : കുട്ടികളിലെ ശ്വാസകോശരോഗം; പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.

ബെംഗളൂരു : ചൈനയിൽകുട്ടികൾക്കിടയിൽ ശ്വാസകോശസംബന്ധമായ അസുഖം പടരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ചികിത്സതേടണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറപ്പെടുവിച്ചത്.

പനി ബാധിച്ചാൽ കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്, മുഖാവരണം ധരിക്കണം, സ്വയം ചികിത്സ അരുത് തുടങ്ങിയവും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവർ ആൾക്കൂട്ടത്തിലേക്ക് പോകരുത്. കണ്ണുകളിൽ സ്‌പർശിക്കരുത്, കൈകൾ ഇടയ്ക്കിടെ കഴുകണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.

വോട്ട് ചോദിച്ചിട്ടില്ല, ചെയ്തകാര്യങ്ങളുടെ പരസ്യം മാത്രമാണ് നല്‍കിയത്; ഡി.കെ ശിവകുമാര്‍

തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളില്‍ വന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്തകാര്യങ്ങളുടെ പരസ്യം മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമീഷന്റെ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’വോട്ട് ചോദിച്ചിട്ടില്ല.

ഞങ്ങള്‍ ചെയ്ത കാര്യങ്ങല്‍ വിവിധ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചു. കര്‍ണാടകയിലായാലും തമിഴ്നാട്ടിലായാലും തെലങ്കാനയിലായാലും പത്ര വായനക്കാര്‍ക്ക് ഒരു പ്രശ്നവുമില്ല’- അദ്ദേഹം പറഞ്ഞു.വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ മറ്റ് സര്‍ക്കാരുകളും ധാരാളം പരസ്യങ്ങള്‍ നല്‍കുന്നുനണ്ടെന്നും കര്‍ണാടക സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് പരസ്യങ്ങളില്‍ ഉണ്ടായിരുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയര്‍ത്തിക്കാട്ടിയട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group