ബെംഗളൂരു : ചെന്നൈ-മൈസൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് പ്രത്യേക സർവീസ് നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചു. ബുധനാഴ്ചമുതൽ ഡിസംബർ 27 വരെ ആഴ്ചയിൽ ഒരുദിവസമാകും സർവീസ്.06037-ാം നമ്പർ തീവണ്ടി ചെന്നൈയിൽനിന്ന് പുലർച്ചെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും.തിരിച്ച് 06038-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് രാത്രി 7.20-ന് ചെന്നൈയിലെത്തും.
യുപിഐ ഇടപാടിന് നിയന്ത്രണം വരുന്നു; ആദ്യതവണ പണം കിട്ടാൻ 4 മണിക്കൂർ ഇടവേള
ഗൂഗിൾ പേയും പേ ടിഎമ്മും ഫോൺ പേയും വാട്സാപ്പും വഴിയൊക്കെ പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈൻസാമ്പത്തിക തട്ടിപ്പ് തടയാൻ യുപിഐ ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. രണ്ടുപേർ തമ്മിൽ ആദ്യമായി നടത്തുന്ന ഇടപാടിന് നാല് മണിക്കൂർ ഇടവേള കൊണ്ടുവരാനാണ് നീക്കം.. അതായത്, നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്ത് നാലുമണിക്കൂറിന് ശേഷമേ ഉദ്ദേശിച്ച വ്യക്തിക്ക് പണം കിട്ടൂ. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
നേരത്തേ എത്ര ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണമിടപാട് നടത്തിയിട്ടില്ലാത്ത ഒരാൾക്ക് പണമയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് നിയന്ത്രണം ബാധകമാകുക. യുപിഐ മാത്രമല്ല, മറ്റ് ഓൺലൈൻ പണമിടപാടുകൾക്കും ഇത് ബാധകമാക്കാൻ നീക്കമുണ്ട്. റിയൽടൈം ഗ്രോസ് സെറ്റിൽമെൻ്റ് (RTGS), ഇമ്മീഡിയറ്റ് പേയ്മെൻ്റ് സർവീസ് (IMPS) തുടങ്ങിയവയിലും ഇത് നടപ്പാക്കുമെന്നാണ് വിവരം.
ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ ഇന്ന് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.ഒരാൾക്ക് പണമയച്ചുകഴിഞ്ഞാൽ അത് ട്രാൻ്സഫർ ആകുന്നത് തടയാൻ പണമയച്ച ആൾക്ക് സമയം ലഭിക്കും എന്നതാണ് ഇതിൻ്റെ മറ്റൊരു ഗുണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.ബാങ്കിങ് സംവിധാനം ദുരുപയോഗിച്ചുള്ള തട്ടിപ്പുകളിൽ ഈ വർഷം മാത്രം 13,530 കേസുകളാണ് റജിസ്റ്റർ ചെയ്തത്.ഈ കേസുകളിൽ മാത്രം ഉണ്ടായത് 30,252 കോടി രൂപയുടെ തട്ടിപ്പ്. ഇതിൽ 49 ശതമാനവും ഡിജിറ്റൽ പേയ്മെൻ്റുകളുമായി ബന്ധപ്പെട്ടായിരുന്നു.