Home Featured യുപിഐ ഇടപാടുകളിലും നിയന്ത്രണം കൊണ്ടുവരും ; ആദ്യ പണമിടപാടിന് 4 മണിക്കൂറോളം സമയം ദീര്‍ഘിപ്പിക്കാൻ ഒരുങ്ങുന്നു.

യുപിഐ ഇടപാടുകളിലും നിയന്ത്രണം കൊണ്ടുവരും ; ആദ്യ പണമിടപാടിന് 4 മണിക്കൂറോളം സമയം ദീര്‍ഘിപ്പിക്കാൻ ഒരുങ്ങുന്നു.

വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈൻ പണമിടപാടിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കാൻ ഇടപാടുകളുടെ സമയം ദീര്‍ഘിപ്പിക്കാൻ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി രണ്ടായിരം രൂപയ്‌ക്ക് മുകളില്‍ നടത്തുന്ന ഇടപാട് പൂര്‍ത്തീകരിക്കാൻ 4 മണിക്കൂര്‍ ഇടവേള കൊണ്ടു വരാനാണ് നീക്കം. പണം അയച്ച്‌ 4 മണിക്കൂറിന് ശേഷമേ രണ്ടാമത്തെ വ്യക്തിക്ക് ഇത് ലഭിക്കുക.ഒന്നിലധികം തവണ പണമിടപാടുകള്‍ നടത്തിയ വ്യക്തികളുമായി ഇടപാടുകള്‍ നടത്തുമ്ബോള്‍ ഈ പ്രശ്‌നം നേരിടില്ല. ആദ്യമായി ഒരു വ്യക്തിയ്‌ക്ക് പണം അയക്കുകയോ അവരില്‍ നിന്നും പണം സ്വീകരിക്കുകയോ ചെയ്യുമ്ബോഴാണ് ഈ ഇടവേള ബാധകമാവുക.

യുപിഐയ്‌ക്ക് പുറമെ റിയല്‍ടൈം ഗ്രോസ് സെറ്റില്‍ഡ്‌മെന്റ്, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് തുടങ്ങിയവയിലും ഇത് നടപ്പിലാക്കാനാണ് തീരുമാനം. ആദ്യമായി ഒരാള്‍ക്ക് പണം അയക്കുമ്ബോള്‍ ഇത് പിൻവലിക്കണമെന്നുണ്ടെങ്കില്‍ അതിനായുള്ള സമയവും പണം അയച്ച വ്യക്തിക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻഫറിന്റെ ( NEFT) മാത്യകയിലാണ് ഈ ഇടപാട് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ആദ്യമായി പണമയക്കുന്ന വ്യക്തിക്ക് 50,000 രൂപ വരെ അയക്കാൻ കഴിയുമെങ്കിലും 24 മണിക്കൂറിനുള്ളിലായിരിക്കും ഇത് സ്വീകരിക്കുന്ന വ്യക്തിക്ക് ലഭിക്കുക. ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട ഉന്നതരുമായി യോഗം സംഘടിപ്പിക്കും. റിസര്‍വ് ബാങ്ക്, മറ്റു സ്വകാര്യ ബാങ്കുകള്‍, ഗൂഗിള്‍ പോലുള്ള ടെക് കമ്ബനികള്‍, ട്രായ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും

You may also like

error: Content is protected !!
Join Our WhatsApp Group