Home Featured ബംഗളൂരു: ‘വി കെയര്‍’ഹെല്‍പ് ലൈൻ നമ്ബര്‍ 112 നമ്പറുമായി ലയിപ്പിക്കുന്നു

ബംഗളൂരു: ‘വി കെയര്‍’ഹെല്‍പ് ലൈൻ നമ്ബര്‍ 112 നമ്പറുമായി ലയിപ്പിക്കുന്നു

ബംഗളൂരു: ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷന് മാത്രമായി പ്രഖ്യാപിച്ച ‘വി കെയര്‍’ ഹെല്‍പ് ലൈൻ നമ്ബര്‍ ലയിപ്പിക്കുന്നു.ആത്മഹത്യക്കെതിരായ കൗണ്‍സലിങ് നമ്ബറായ 112ലേക്കാണ് ‘വി കെയര്‍’ നമ്ബറായ 8277946600 എന്ന നമ്ബര്‍ ലയിപ്പിക്കുക. ശനിയാഴ്ചയാണ് വി കെയര്‍ ഹെല്‍പ് ലൈൻ സംബന്ധിച്ച്‌ സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ സമൂഹ മാധ്യമമായ എക്സിലെ തന്റെ അക്കൗണ്ടില്‍ പ്രഖ്യാപനം നടത്തിയത്.

എന്നാല്‍, കഴിഞ്ഞദിവസം ഇതു തിരുത്തിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ നഗരത്തില്‍ ആത്മഹത്യക്കെതിരായ സഹായ ഹെല്‍പ് ലൈൻ നമ്ബറായി 112 മാത്രമേ ഉണ്ടാകൂവെന്നും വി കെയര്‍ നമ്ബര്‍ 112ല്‍ ലയിപ്പിക്കുമെന്നും അറിയിക്കുകയായിരുന്നു. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ഹെല്‍പ് ലൈൻ നമ്ബറുകള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് 112 നമ്ബറില്‍ ബന്ധപ്പെടാം.

ചികിത്സ നല്‍കുന്നത് പൈല്‍സ്, ഫിസ്റ്റുല രോഗങ്ങള്‍ക്ക്; രണ്ട് വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

തൃശൂരില്‍ വ്യാജ ഡോക്ടര്‍മാര്‍ പിടിയിലായി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുന്നംകുളം, തൃശൂര്‍ കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പേര്‍ പിടിയിലായത്.പിടിയിലായ ഇരുവരും പൈല്‍സ്, ഫിസ്റ്റുല രോഗങ്ങള്‍ക്ക് ചികിത്സ നടത്തിയവരാണ്.കുന്നംകുളം യൂണിറ്റി ആശുപത്രിക്ക് സമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് എന്ന പേരില്‍ ക്ലിനിക്ക് നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയ്, കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ ചാന്ദ്രീസ് ക്ലിനിക് എന്ന പേരില്‍ പൈല്‍സ്, ഹിസ്റ്റുല രോഗങ്ങള്‍ക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാര്‍ സിക്തര്‍ എന്നിവരാണ് പിടിയിലായത്.

വ്യാജ ചികിത്സ നടത്തിയിരുന്ന ഇരുവരും പാരമ്ബര്യ ചികിത്സകരാണെന്നും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സ നടത്തുന്നു എന്നാണ് പരിശോധന സംഘത്തോട് പറഞ്ഞത്.പരിശോധനയ്ക്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. കാവ്യ കരുണാകരൻ എന്നിവര്‍ നേതൃത്വം നല്‍കി. ഡോക്ടര്‍ എന്ന ബോര്‍ഡ് വെച്ച്‌ വ്യാജ ചികിത്സ നടത്തിയതിന് തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കുന്നംകുളം പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group