മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനതാദര്‍ശൻ പരിപാടി തിങ്കളാഴ്ച നടക്കും. കുമാരകൃപ റോഡിലെ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയില്‍ നടക്കുന്ന പരിപാടിയില്‍ ജനങ്ങളില്‍നിന്ന് നേരിട്ട് നിവേദനങ്ങള്‍ സ്വീകരിക്കും.എല്ലാ ജില്ല ഭരണാധികാരികളും തിങ്കളാഴ്ച രാവിലെ സജ്ജരായിരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മദ്യലഹരിയില്‍ വാഹനം വാഹനം റെയില്‍പാളത്തില്‍ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവര്‍; ഒഴിവായത് വൻ ദുരന്തം
ട്രെയിനെത്താൻ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വാഹനം റെയില്‍പാളത്തില്‍ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവര്‍.പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്ക് ട്രക്കുമായി പോകുന്നതിനിടെ റെയില്‍പാളത്തില്‍ വെച്ച് വാഹനം നിന്ന് പോവുകയായിരുന്നു. വണ്ടി സ്റ്റാര്‍ട്ടാവുന്നില്ലെന്ന് കണ്ട ഡ്രൈവര്‍ വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ട്രാക്കില്‍ വാഹനം ഉപേക്ഷിച്ചത് കണ്ട പ്രദേശവാസികളാണ് വിവരം ഉടൻ അധികൃതരെ അറിയിച്ചത്.വാഹനം പാളത്തില്‍ നിന്ന് മാറ്റിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടു പിന്നാലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ വണ്ടിയോടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.