അനധികൃമായി സ്വത്ത് സമ്ബാദിച്ചെന്ന ആരോപണത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ പിൻവലിച്ചു.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ വിധാൻ സൗധയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ശിവകുമാറിനെതിരായ കേസ് സി.ബി.ഐക്ക് കൈമാറിയ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി നിയമപ്രകാരമായിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗതീരുമാനം വിശദീകരിച്ച നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന അഡ്വക്കറ്റ് ജനറലിനോടും ഇപ്പോഴത്തെ അഡ്വക്കറ്റ് ജനറലിനോടും ഉപദേശം തേടിയശേഷമാണ് തീരുമാനമെന്നും പാട്ടീല്‍ പറഞ്ഞു.
വരവില്‍ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് 577 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മറ്റൊരു കേസുപോലും സി.ബി.ഐക്ക് വിട്ടിട്ടില്ല. എല്ലാ കേസും ലോക്കല്‍ പൊലീസാണ് അന്വേഷിച്ചത്. ഇത് കണക്കിലെടുത്താണ് ശിവകുമാറിനെതിരായ കേസ് മാത്രം സി.ബി.ഐ അന്വേഷണത്തിന് വിട്ട തീരുമാനം പിൻവലിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാൻ സമാന കേസ് നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ കേസ് ബി.ജെ.പി സര്‍ക്കാര്‍ ലോകായുക്തക്ക് വിടുകയാണുണ്ടായത്. ഡി.കെ. ശിവകുമാറിനെതിരെ 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2019 സെപ്റ്റംബര്‍ 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
2020 ഒക്ടോബര്‍ മൂന്നിന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ആദായനികുതി വകുപ്പും ശിവകുമാറിനെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയിരുന്നു. തനിക്കെതിരായ കേസില്‍ സി.ബി.ഐ നടപടിക്കെതിരെ ശിവകുമാര്‍ സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈകോടതി നവംബര്‍ 29ന് പരിഗണിക്കാനിരിക്കുകയാണ്
ഇതാണോ ട്രൂ ലവ്?: വൈറലായി കമിതാക്കളുടെ പാനീപൂരി വീഡിയോ, വിമര്‍ശിച്ച് നെറ്റീസണ്‍സ്
സമൂഹ മാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടനായി ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുക്കുന്ന വീഡിയോകളാണ് കൂടുതലായും പങ്കുവയ്ക്കപ്പെടുന്നത്.എങ്കിലും നേരംപോക്കിനായി ആളുകള്‍ ഇത്തരം വീഡിയോകള്‍ കാണാറുണ്ട്. എന്നാല്‍ ഇതുപോലെയുള്ള വീഡിയോകളില്‍ പലതും പിന്നീട് ആളുകളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ കാഴ്ചക്കാരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. കമിതാക്കളെ സംബന്ധിക്കുന്ന വീഡിയോയാണ് ഇത്. എന്നാല്‍ വീഡിയോയിലെ രംഗങ്ങള്‍ പ്രണയത്തിന് പകരം ആളുകളില്‍ വെറുപ്പാണ് ഉളവാക്കുന്നത്.കമിതാക്കള്‍ എന്തുചെയ്യണമെന്നത് അവരുടെ ഇഷ്ടമാണ് പക്ഷേ എന്നാലിതെല്ലാം മറ്റുള്ളവരെ കാണിക്കാനായി ചെയ്യുമ്ബോഴാണ് ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടാകുന്നത്.
ഏതായാലും സംഗതി അല്പം കടന്നകൈയായിപ്പോയി. @desimojito എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ വഴിയോരക്കച്ചവടക്കാരനില്‍ നിന്നും പാനീപൂരി വാങ്ങിക്കഴിക്കുന്ന കമിതാക്കളെയാണ് കാണുന്നത്. ഇതില്‍ കാമുകി വായില്‍ ഗോല്‍ഗപ്പ വച്ച് നില്‍ക്കുമ്ബോള്‍ കാമുകന് തന്റെ വായില്‍ നിന്ന് കാമുകിയുടെ വായിലേക്ക് പാനി പകരുന്നതാണ് കാണുന്നത്. ഈ സമയം കച്ചവടക്കാരന് ഇഷ്ടക്കേട് കൊണ്ട് മുഖം തിരിഞ്ഞ് നില്ക്കുന്നതും കാണാം.നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. എങ്ങും കടുത്ത വിമര്‍ശനമാണ് വീഡിയോയ്ക്ക് എതിരെ ഉയരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇവര്‍ മനഃപൂര്‍വ്വം വീഡിയോ ചെയ്തതാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.