Home Featured ബെംഗളൂരു: ബാനസവാടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഫീഡർ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.

ബെംഗളൂരു: ബാനസവാടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഫീഡർ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.

ബെംഗളൂരു: ബാനസവാടി റെയിൽവേസ്റ്റേഷനിൽ നിന്ന് കെആർ പുരം, ബയ്യപ്പനഹള്ളി, ഇന്ദിരാനഗർ, കബൺ പാർക്ക് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം. ഓട്ടോക്കാരുടെ കൊള്ളനിരക്കിന് അറുതി വരുത്താൻ ബസ് സർവീസിന് സാധിക്കും. നിലവിൽ ബിഎംടിസി ബസ് കിട്ടാൻ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ജയ്ഭാരത് നഗർ, ലിംഗരാജപുരം എന്നിവിടങ്ങളിലേക്ക് നടന്ന് എത്തണം.

മലയാളി സംഘടനകളുടെ സമ്മർദത്തെ തുടർന്ന് 2018 മാർച്ചിൽ ബാനസവാടിയിൽ നിന്ന് മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിലേക്ക് ബിഎംടിസി മിനി ബസ് സർവീസ് ആരംഭിച്ചിരുന്നു. സ്ഥലം എംഎൽഎ കൂടിയായ കെ.ജെ.ജോർജിന്റെ നിർദേശപ്രകാരമാണ് ബിഎംടിസി സർവീസ് തുടങ്ങിയത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഐടിസി, കോൾസ് പാർക്ക്, സിഎസ്ഐ, ഇന്ത്യൻ എക്സ്പ്രസ്, ശിവാജിനഗർ, വിധാൻ സൗധ, കെആർ സർക്കിൾ വഴി മജസ്റ്റിക്കിലെത്തുന്ന തരത്തിലാണ് ബസിന്റെ റൂട്ട് ക്രമീകരിച്ചിരുന്നത്. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് അധികം വൈകാതെ ബസ് സർവീസ് നിർത്തി.

You may also like

error: Content is protected !!
Join Our WhatsApp Group