ബെംഗളൂരു: വിമാനത്താവള പരിസരത്ത് ഭക്ഷണത്തിന്അമിത വില ഈടാക്കുന്നതായി ക്യാബ്, ബസ് ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകളിൽ രണ്ട് ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ച് ബിബിഎംപി.കർണാടകയിലുടനീളവും ബെംഗളൂരുവിലും ഇന്ദിരാ കാന്റീനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കർണാടക സർക്കാർ ഇതിനകം തന്നെ സമ്മതം നൽകിയിട്ടുണ്ട്.
മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പൂട്ടിയതായി പറയപ്പെടുന്ന ഏതാനും ഇന്ദിരാ കാന്റിനുകൾ പോലും സംസ്ഥാന സർക്കാർ നവീകരിച്ചു.ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇന്ദിരാ കാന്റീനുകൾ വീണ്ടും തുറക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂണിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
ബിബിഎംപിയും സർക്കാരും ചെലവിന്റെ 50% വീതം പങ്കിടുന്ന ഒരു പുതുക്കിയ ഫണ്ടിംഗ് ക്രമീകരണത്തിന് ധാരണയായിട്ടുണ്ട് ബെംഗളൂരുവിന് പുറത്തുള്ള ഇന്ദിരാ കാന്റീനുകളുടെ ചെലവിന്റെ 70% വരെ സർക്കാർ വഹിക്കും, ബാക്കി 30% അതാത് നഗര മുനിസിപ്പാലിറ്റികളുടെ ഉത്തരവാദിത്തമായിരിക്കും.പുതിയ ഇന്ദിരാ കാന്റിനുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനത്തുടനീളം സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അറിയിച്ചു.
പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം
സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ജവാന് ദാരുണാന്ത്യം. ശ്രീനഗറില്‍ നടന്ന സൈനിക പരിശീലനത്തിനിടെയായിരുന്നു സംഭവം.തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനില്‍ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ബാരാമുള്ളയിലെ ഫൈവ് എന്‍ജിനിയറിങ് റെജിമെന്റിലെ നായിക്കായിരുന്നു ഇന്ദ്രജിത്ത്.ശ്രീനഗറിലെ സൈനിക യൂണിറ്റില്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് സൈനിക വൃത്തങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശ്രീനഗറില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.
പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം സൈന്യത്തിന്റെ അകമ്ബടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിന്റെ വസതിയില്‍ കൊണ്ടുവരും. തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്‌കരിക്കുമെന്നും അറിയിച്ചു. പിതാവ് ശിവകുമാര്‍, മാതാവ് ശ്രീജയ , ഭാര്യ അജന്ത. മകന്‍ ഹര്‍ഷിദ്, സഹോദരി ഇന്ദ്രജ.