നഗരത്തില്‍ ദിനംപ്രതി സ്വകാര്യ വാഹനങ്ങള്‍ കൂടുന്നു. പ്രതിമാസം രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ മേയ് മുതല്‍ 50,000 കടന്നിട്ടുണ്ട്.ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം 1.0003 കോടി സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 99.3 ലക്ഷവും ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ വിവിധ നടപടികളെടുക്കുമ്ബോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.നഗരവാസികളില്‍ 80 ശതമാനവും സ്വകാര്യ വാഹന ഉടമകളാണ്. ഇത്തരം വാഹനങ്ങള്‍ കൂടുന്നതിനാല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല.
വാഹനങ്ങള്‍ കൂടുന്നത് വായു മലിനീകരണത്തിനും കാരണമാകുന്നു. ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ വര്‍ധിക്കുന്നതിനും ഇതു കാരണമാകുന്നു. നമ്മ മെട്രോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീട്ടിയാല്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാനാകുമെന്നും മെട്രോയെ യാത്രക്കായി ആശ്രയിക്കാമെന്നും നഗരവാസികള്‍ പറയുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ സന്നദ്ധ സംഘടനയായ ബാംഗ്ലൂര്‍ പൊളിറ്റിക്കല്‍ ആക്‌ഷൻ കമ്മിറ്റി നടത്തിയ സര്‍വേയില്‍ സ്വകാര്യ വാഹന ഉടമകളില്‍ 95 ശതമാനവും നമ്മ മെട്രോയിലേക്ക് മാറാൻ തയാറാണെന്ന് പറഞ്ഞിരുന്നു.
നഗരത്തിലെ ഐ.ടി മേഖലയായ വൈറ്റ്‌ഫീല്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, ഔട്ടര്‍ റിങ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സര്‍വേയില്‍ പങ്കെടുത്തതില്‍ ഏറെയും. മെട്രോയുടെ സേവനം വിപുലമാക്കുകയും നിര്‍മാണം പുരോഗമിക്കുന്ന പാതകള്‍ ഉടൻ പൂര്‍ത്തിയാക്കുകയും വേണം. തുടര്‍യാത്ര സൗകര്യവും ഉറപ്പാക്കണം. സൈക്കിള്‍ ലൈനുകളും നടപ്പാതകളും സജ്ജീകരിക്കുകയും വേണം. നിലവില്‍ 6758 ബി.എം.ടി.സി ബസുകളാണ് നഗരത്തില്‍ സര്‍വിസ് നടത്തുന്നത്.
കർണാടക ബാങ്ക് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
കർണാടക ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസർ കെ.എ. വാദിരാജ്, 51, വ്യാഴാഴ്ച രാവിലെ ബോണ്ടലിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.വാദിരാജിന്റെ ഭാര്യ സ്കൂളിലേക്ക് തങ്ങളുടെ രണ്ട് കുട്ടികളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ രാവിലെ പോയിരുന്നതായി പോലീസ് പറഞ്ഞു.വാദിരാജിന്റെ കാർ ഡ്രൈവർ പാർക്കിംഗ് ഏരിയയിൽ അൽപ്പനേരം കാത്തുനിന്ന ശേഷം ഫ്ലാറ്റിലേക്ക് പോയി രക്തത്തിൽ കുളിച്ച് കിടക്കുന്ന വാദിരാജിനെ കണ്ടു. ഉച്ചയോടെ കുണ്ടികാനയിലെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.