Home Featured ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ; കുതിച്ചുയർന്ന് വിമാനനിരക്ക്

ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ; കുതിച്ചുയർന്ന് വിമാനനിരക്ക്

ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ്മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ശനിയാഴ്ച അഹമ്മദാബാദിലേക്കുള്ള പരമാവധി നിരക്ക് 33,000 രൂപയാണ്. ഉച്ചയ്ക്ക് 1.35- നും രാത്രി ഏഴിനും ഒമ്പതിനും പുറപ്പെടുന്ന ഇൻഡിഗോ വിമാനങ്ങൾക്കാണ് 33,000 രൂപ നിരക്ക് വരുന്നത്. 31,000 രൂപ, 27,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് മറ്റു വിമാനങ്ങളിലെ നിരക്ക്. സാധാരണദിവസങ്ങളിൽ ഈ വിമാനങ്ങൾക്ക് 5000-ത്തിനും 7000- ത്തിനും ഇടയിലാണ് നിരക്കുവരുന്നത്.

സാധാരണദിവസങ്ങളെക്കാൾ നാലുമടങ്ങുവരെ വർധനയാണുണ്ടായിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഫൈനൽമത്സരം നടക്കുന്നത്.ബെംഗളൂരുവിൽനിന്ന് ഒട്ടേറെ ക്രിക്കറ്റ് പ്രേമികളാണ് ഫൈനൽമത്സരം കാണാൻ പോകുന്നത്. തീവണ്ടികളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലും പോകുന്നവരുണ്ട്.

റോബിൻ ബസ് സര്‍വീസ് തുടങ്ങി; പെര്‍മിറ്റ് ലംഘിച്ചെന്ന് എം.വി.ഡി, 7500 രൂപ പിഴ

റോബിൻ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. യാത്ര തുടങ്ങി 200 മീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ പിഴ ചുമത്തി.പെര്‍മിറ്റ് ലംഘനത്തിനാണ് 7500 രൂപ പിഴ ചുമത്തിയത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എം.വി.ഡി. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ അഞ്ചുമണിക്കാണ് ബസ് യാത്ര തുടങ്ങിയത്. അതേസമയം, റോബിൻ ബസിനെ പൂട്ടാൻ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ക്കെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചട്ടങ്ങളിലെ ചില വകുപ്പുകള്‍ നിയമത്തിനെതിരെന്ന് കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടി. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണം. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓടാൻ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് അനുമതി. മറ്റ് വാഹനങ്ങള്‍ ഓടുന്നത് കെ.എസ്.ആര്‍.ടി.സിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബറില്‍ എം.വി.ഡി പരിശോധനയില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group