ബംഗളൂരു: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.ഇതുസംബന്ധിച്ച സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയതായി നഗരവികസന വകുപ്പ് ഹൈകോടതിയെ അറിയിച്ചു. പരിക്കേല്‍ക്കുന്നവര്‍ക്ക് 5000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. നാല് ആഴ്ചക്കകം ഇതുസംബന്ധിച്ച സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വര്‍ലെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. തെരുവുനായ്ക്കള്‍ക്ക് പൊതുനിരത്തിലും മറ്റും ഭക്ഷണം നല്‍കുന്ന തരത്തിലുള്ള സഹാനുഭൂതി ജനങ്ങളുടെ ജീവനെടുക്കുന്ന രൂപത്തിലേക്ക് മാറുന്നുവെന്ന് കഴിഞ്ഞ ദിവസം ബെഞ്ച് നിരീക്ഷിച്ചിരുന്നു.
അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് റാലിക്ക് കൊച്ചിയില്‍ തുടക്കം
ഏഴ് തെക്കൻ ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് റാലിക്ക് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ തുടക്കം.ബംഗളൂരുവിലെ റിക്രൂട്ടിങ് സോണ്‍ ആസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസാണ് റാലി സംഘടിപ്പിക്കുന്നത്. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റിതു രാജ് റെയ്ന റാലി ഫ്ലാഗ്‌ഓഫ് ചെയ്തു.ആദ്യദിനം ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് അഗ്നിവീര്‍ ജി.ഡിയെ തിരഞ്ഞെടുക്കുന്നതിനാ റാലി നടത്തി.
ഓണ്‍ലൈൻ കോമണ്‍ എൻട്രൻസ് എക്സാമിനേഷനില്‍ (സി.ഇ.ഇ) വിജയിച്ച 558 പുരുഷ ഉദ്യോഗാര്‍ഥികളില്‍ 436 പേര്‍ റാലിയില്‍ പങ്കെടുത്തു. റാലി 25 വരെ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്‌മാൻ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്.
സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്‍റ്/നഴ്‌സിങ് അസി. വെറ്ററിനറി, ശിപായി ഫാര്‍മ, റിലീജിയസ് ടീച്ചര്‍ ജൂനിയര്‍ കമീഷൻഡ് ഓഫിസര്‍ (ആര്‍.ടി ജെ.സി.ഒ), ഹവില്‍ദാര്‍, സര്‍വേയര്‍ വിഭാഗങ്ങളില്‍ കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ് ഉദ്യോഗാര്‍ഥികള്‍. ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐ.ഡികളില്‍ ലഭിക്കും www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ വ്യക്തിഗത ലോഗിൻ വഴിയും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം