വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം അറിയിച്ച് എത്തിയത്. ഇതിനു പിന്നാലെ താരത്തിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണ് ഇതെന്നായിരുന്നു ആരോപണം.ശ്രദ്ധ പിടിച്ചുപറ്റാനുള്ള താരത്തിന്റെ ശ്രമമാണ് ഇതെന്നാണ് പലരും പോസ്റ്റിനു താഴെ കമന്റെ ചെയ്തത്. എന്നാൽ ഇതിനു പിന്നാലെ വിശദീകരണവുമായി നടി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചത് എന്നാണ് നടി പറഞ്ഞത്.
തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകർ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാർത്ഥിക്കുകയാണെന്നും അവർ പറഞ്ഞു. ആരാധകൻ അയച്ച സന്ദേശത്തിനൊപ്പമായിരുന്നു നടിയുടെ അവകാശവാദം.ഇതിനു മുൻപും ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് ലോകകപ്പില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി എത്തിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സെഹാർ ഷിൻവാരി ഓഫർ മുന്നോട്ട് വെച്ചത്.സെമിയിൽ കിവീസിനെ 70 റൺസിന്റെ തകർത്ത് ഫൈനലിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയെ ആയിരിക്കും ഇന്ത്യ ഫൈനലിൽ നേരിടുക. ലോകകപ്പിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കപ്പുയർത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.